
പൂപ്പൽ ഉണ്ടാകുന്നത് വീടിന് അഭംഗിയാണ്. കൂടാതെ ഇത് അലർജി ഉണ്ടാക്കാനും പലതരം ആരോഗ്യ ബുദ്ധിമുട്ടുകൾക്കും വഴിയൊരുക്കുന്നു. കാലക്രമേണ വീടിന് ബലക്ഷയം ഉണ്ടാവാനും ഇത് കാരണമാകുന്നു. പൂപ്പൽ വരുന്നതിന് പലതാണ് കാരണങ്ങൾ. അവ കണ്ടെത്തി ശരിയായ രീതിയിൽ പരിഹരിക്കേണ്ടത് വളരെ പ്രധാനമാണ്. പൂപ്പൽ വരുന്നതിനെ തടയാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
2. രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ പൂപ്പലിനെ എളുപ്പം നീക്കം ചെയ്യാൻ സാധിക്കും. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് പൂപ്പലിനെ ഇല്ലാതാകാൻ ഇങ്ങനെ ചെയ്താൽ മതി.
3. ബേക്കിംഗ് സോഡ ഉപയോഗിച്ച് പൂപ്പലിനെ എളുപ്പം നീക്കം ചെയ്യാൻ സാധിക്കും. ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തിയതിന് ശേഷം പൂപ്പലുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ മതി. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകി കളയാം. ഇത് പൂപ്പലിനെ എളുപ്പം നീക്കം ചെയ്യുന്നു.
4. പൂപ്പലിനെ നീക്കം ചെയ്യാൻ നാരങ്ങയും നല്ലതാണ്. കഠിനമല്ലാത്ത സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിന് ശേഷം നാരങ്ങ നീര് സ്പ്രേ ചെയ്യാം. അതുകഴിഞ്ഞ് സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. ഇത് പൂപ്പലിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
5. വീടിനുള്ളിൽ നല്ല രീതിയിൽ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തണം ഇത് പൂപ്പൽ ഉണ്ടാവുന്നതിനെ തടയുന്നു. ദിവസവും അരമണിക്കൂറെങ്കിലും ജനാലകളും വാതിലുകളും തുറന്നിടാൻ ശ്രദ്ധിക്കണം.
6. ബാത്റൂം, അടുക്കള എന്നിവിടങ്ങളിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നത് നല്ല വായുസഞ്ചാരം ഉണ്ടാവാൻ സഹായിക്കുന്നു. അതിനാൽ തന്നെ പൂപ്പൽ ഉണ്ടാവാനുള്ള സാധ്യതയും കുറയുന്നു.
7. വീടിനുള്ളിൽ ലീക്കുകൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം. ഇത് ചുവരിൽ ഇറങ്ങാനും അതുമൂലം പൂപ്പൽ ഉണ്ടാവാനും കാരണമാകുന്നു.
8. മഴക്കാലത്ത് വീടിന്റെ അടിത്തറയ്ക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇത് കാരണവും പൂപ്പൽ വരാറുണ്ട്.