വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

Published : Jul 08, 2025, 02:29 PM IST
Wall

Synopsis

ബാത്റൂമിലാണ് ഈർപ്പം അമിതമായി തങ്ങി നിൽക്കാൻ സാധ്യത കൂടുതൽ. ബാത്റൂമിനുള്ളിൽ ജനാലകൾ ഇല്ലാത്തതുകൊണ്ടും ശരിയായ രീതിയിൽ വായു സഞ്ചാരം ലഭിക്കാതെ വരുകയും ചെയ്യുമ്പോൾ പൂപ്പൽ ഉണ്ടാകുന്നു.

ഈർപ്പം ഇറങ്ങുന്നതും പൂപ്പലുണ്ടാകുന്നതും വീടുകളിലെ സ്ഥിരം പ്രശ്‌നമാണ്. ഇത് ഒഴിവാക്കാൻ വായു വീടിനുള്ളിൽ തങ്ങി നിൽക്കുന്നത് സാഹചര്യം ഇല്ലാതാക്കുകയും വായു സഞ്ചാരം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്. ഈർപ്പം അമിതമായി ഉണ്ടാകുമ്പോഴാണ് വീടിനുള്ളിൽ പൂപ്പൽ വരുന്നത്. ശരിയായ വായു സഞ്ചാരവും ഇല്ലാതാകുമ്പോൾ പൂപ്പൽ വർധിക്കാൻ കാരണമാകുന്നു. ഈ പ്രശ്നം ഒഴിവാക്കാൻ നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ.

  1. രണ്ട് ദിവസത്തിൽ ഒരിക്കൽ ജനാലകൾ പൂർണമായും തുറന്നിടാൻ ശ്രദ്ധിക്കണം. രാവിലെയും വൈകുന്നേരങ്ങളിലും തുറന്നിടുന്നതാണ് നല്ലത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇത്തരത്തിൽ ജനാല തുറന്നിടണം. ഇത് അകത്ത് തങ്ങിനിൽക്കുന്ന വായുവിനെ പുറന്തള്ളാൻ സഹായിക്കുന്നു. വീടിനുള്ളിലെ എതിർദിശയിലുള്ള ജനാലകൾ തുറന്നിടുന്നത് വായുസഞ്ചാരം എളുപ്പമാക്കുന്നു.

2. വായുവിലുള്ള അമിതമായി ഈർപ്പമാണ് പൂപ്പൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. ഇത് വീടിന്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാവാനും ഫർണിച്ചറുകളും, മറ്റ്‌ വസ്തുക്കൾക്കും കേടുപാടുകൾ സംഭവിക്കാനും കാരണമാകുന്നു.

3. ബാത്റൂമിലാണ് ഈർപ്പം അമിതമായി തങ്ങി നിൽക്കാൻ സാധ്യത കൂടുതൽ. ബാത്റൂമിനുള്ളിൽ ജനാലകൾ ഇല്ലാത്തതുകൊണ്ടും ശരിയായ രീതിയിൽ വായു സഞ്ചാരം ലഭിക്കാതെ വരുകയും ചെയ്യുമ്പോൾ പൂപ്പൽ ഉണ്ടാകുന്നു.

4. പാചകം ചെയ്യുന്ന സമയങ്ങളിലും കുളിക്കുമ്പോഴുമൊക്കെ വീടിനുള്ളിൽ ആവശ്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ വായുവും ഈർപ്പവും തങ്ങി നിന്ന് പൂപ്പലുണ്ടാവാൻ സാധ്യതയുണ്ട്.

5. ജനാലകളും വാതിലുകളും കുറച്ച് നേരമെങ്കിലും തുറന്നിടുന്നത് വീടിനുള്ളിൽ നല്ല വായുസഞ്ചാരം ലഭിക്കാൻ സഹായിക്കുന്നു. വീട് എപ്പോഴും ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്