മഴക്കാലത്ത് വളർത്തുമൃഗത്തിന്റെ ചർമ്മാരോഗ്യം നിലനിർത്താൻ ഇങ്ങനെ ചെയ്‌തു നോക്കൂ

Published : Jun 30, 2025, 04:19 PM ISTUpdated : Jun 30, 2025, 04:30 PM IST
Cat

Synopsis

മഴക്കാലത്ത് വായുവിൽ എപ്പോഴും ഈർപ്പം തങ്ങി നിൽക്കുന്നു. അതിനാൽ തന്നെ കുളിപ്പിച്ച് കഴിഞ്ഞാൽ നന്നായി തോർത്താൻ മറക്കരുത്.

മഴക്കാലത്ത് വളർത്ത് മൃഗങ്ങളെ ശരിയായ രീതിയിൽ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സമയത്ത് ചർമ്മരോഗങ്ങൾ ഉണ്ടാവാനും രോമങ്ങൾ കൊഴിയാനും സാധ്യതയുണ്ട്. മഴക്കാലമായാൽ പിന്നെ മൃഗങ്ങൾക്ക് രോമങ്ങളെ ഈർപ്പമില്ലാതെ നിലനിർത്താൻ സാധിക്കുകയില്ല. ഇത് ശരീരത്തിൽ ഈർപ്പത്തിന്റെ അളവ് കൂട്ടുകയും ഇതുമൂലം അണുക്കൾ പെരുകാനും കാരണമാകുന്നു. കൂടാതെ മൃഗങ്ങളിൽ പലതരം ചർമ്മാരോഗ്യ പ്രശ്നങ്ങളും ചെള്ള് ശല്യവുമുണ്ടാകാൻ ഇത്‌ കാരണമാകുന്നു. അതിനാൽ തന്നെ വളർത്ത് മൃഗങ്ങൾ മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഗ്രൂമിങ് ചെയ്യണം

ഒരുക്കുന്നതിനും അപ്പുറം മൃഗങ്ങളെ കൃത്യമായ സമയങ്ങളിൽ ഗ്രൂമിങ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും അഴുക്ക്, അണുക്കൾ എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

കുളികഴിഞ്ഞാൽ നന്നായി തോർത്തണം

വളർത്ത് മൃഗത്തെ കുളിപ്പിച്ച് കഴിഞ്ഞാൽ നന്നായി തുടച്ചെടുക്കാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് വായുവിൽ എപ്പോഴും ഈർപ്പം തങ്ങി നിൽക്കുന്നു. അതിനാൽ തന്നെ കുളിപ്പിച്ച് കഴിഞ്ഞാൽ നന്നായി തോർത്താൻ മറക്കരുത്. ഈർപ്പം തങ്ങി നിന്നാൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചർമ്മാരോഗ്യം

നല്ല ചർമ്മം ലഭിക്കണമെങ്കിൽ, അതിനനുസരിച്ചുള്ള ഭക്ഷണവും മൃഗങ്ങൾക്ക് നൽകേണ്ടതുണ്ട്. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ വളർത്ത് മൃഗങ്ങൾക്ക് നൽകാം.

നിർജ്ജിലീകരണം തടയാം

വേനൽക്കാലത്ത് മാത്രമല്ല മൃഗങ്ങളിൽ നിർജ്ജിലീകരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ നിർജ്ജിലീകരണം ഉണ്ടാകുന്നു. ഇത് മൃഗങ്ങളുടെ ചർമ്മത്തെ നന്നായി ബാധിക്കും.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ അതിവേഗത്തിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്