
എല്ലാ വീടുകളിലും ഇന്ന് ഗ്യാസ് സ്റ്റൗവാണ് ഉപയോഗിക്കുന്നത്. ഉപയോഗം കൂടുന്നതിന് അനുസരിച്ച് അപകടങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നു. പാചകം ചെയ്യുന്ന സമയത്ത് ഗ്യാസിൽ നിന്നും നൈട്രജൻ ഡയോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുകയും പിഎം2.5 എന്നറിയപ്പെടുന്ന അതിസൂക്ഷ്മ കണങ്ങളെ പുറത്തുവിടുകയും ചെയ്യുന്നു. ഇവ രണ്ടും ശ്വാസകോശത്തിന് ദോഷമാണ്. ഇത് ആസ്മ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഗ്യാസ് ഓഫ് ചെയ്തിരുന്നാലും ചില സമയങ്ങളിൽ മീഥേൻ വാതകം ലീക്ക് ചെയ്യാറുണ്ട്. ഗ്യാസിൽ നിന്നും പുറന്തള്ളപ്പെടുന്ന നൈട്രജൻ ഡയോക്സൈഡും മീഥേനും വായുമലിനീകരണം ഉണ്ടാവാൻ കാരണമാകുന്നു.
2. വായുസഞ്ചാരം ഉണ്ടായിരിക്കണം
പാചകം ചെയ്യുന്ന സമയത്ത് അടുക്കളയിൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ഗ്യാസ് തങ്ങി നിൽക്കുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യുന്നു. അതേസമയം ജനാലകൾ തുറന്നിടാൻ പ്രത്യേകം ശ്രദ്ധിക്കണം. അകത്തുള്ള വായുവിനെ നീക്കം ചെയ്യാൻ അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നതും നല്ലതായിരിക്കും..
3. എയർ പ്യൂരിഫയർ ഉപയോഗിക്കാം
ഇത് എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യുന്നില്ലെങ്കിലും, വായുവിനെ ശുദ്ധീകരിക്കാൻ എയർ പ്യൂരിഫയറിന് സാധിക്കും. ഇത് ഉപയോഗിക്കാനും എവിടേക്കും കൊണ്ട് പോകാനും എളുപ്പമാണ്. പകൽ അടുക്കളയിലും രാത്രി കിടപ്പുമുറിയിലും ഉപയോഗിക്കാൻ സാധിക്കും. അതേസമയം അഴുക്ക് പറ്റിയിരുന്നാൽ ഫിൽറ്റർ മാറ്റാൻ ശ്രദ്ധിക്കണം.