പുറത്തിടുന്ന ചെരുപ്പ് വീടിനകത്തും ഇടാറുണ്ടോ? ശ്രദ്ധിക്കണം

Published : Feb 14, 2026, 05:20 PM IST
footwear

Synopsis

ഇ. കോളി പോലുള്ള ബാക്ടീരിയകൾക്ക് വീടിനകത്തെ ചൂടും ഈർപ്പവുമുള്ള സാഹചര്യത്തിൽ വേഗത്തിൽ വളരാൻ കഴിയും. തറയിൽ ആഴ്ചകളോളം സജീവമായി നിലനിൽക്കാനും ഇവയ്ക്ക് സാധിക്കും.

പലരും പുറത്ത് പോകുമ്പോൾ ഇടുന്ന അതേ ചെരുപ്പ് തന്നെയായിരിക്കും വീടിനകത്തും ഉപയോഗിക്കുന്നത്. എന്നാൽ ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പുറത്തുനിന്നുള്ള ചെരുപ്പുകൾ എങ്ങനെയാണ് നമ്മുടെ വീടിനെ മലിനമാക്കുന്നതെന്നും രോഗങ്ങൾക്കിടയാക്കുന്നതെന്നും നോക്കാം.

കുഞ്ഞുങ്ങൾക്കാണ് ഏറ്റവും കൂടുതൽ അപകടം

പുറത്തിടുന്ന ചെരുപ്പുകൾ വീടിനകത്ത് ഉപയോഗിക്കുമ്പോൾ ഏറ്റവും കൂടുതൽ അപകടം കുഞ്ഞുങ്ങൾക്കാണ്. ഫുട്പാത്തിലെ കീടനാശിനികൾ, ടോയ്‌ലറ്റുകളിൽ നിന്നുള്ള ബാക്ടീരിയകൾ, പുറത്തുള്ള മാലിന്യങ്ങൾ തുടങ്ങി പലതും ചെരുപ്പിലൂടെ വീടിനകത്തെത്തും. ചെരുപ്പുകളിലും ധാരാളം ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. ഇത് കുടലിൽ അണുബാധയുണ്ടാക്കുകയും മൂത്രസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. കുഞ്ഞുങ്ങൾ എപ്പോഴും തറയിലിരുന്നാണ് കളിക്കുന്നത്. അവർ തറയിൽ സ്പർശിക്കുകയും ആ കൈ വായിൽ വെക്കുകയുമൊക്കെ ചെയ്യും. ഇങ്ങനെയാണ് രോഗാണുക്കൾ കുട്ടികളിലേക്ക് എത്തുന്നത്. ഇനി തറയിൽ നഗ്നപാദരായി നടക്കുന്നവരിലൂടെ ഈ ബാക്ടീരിയ കിടപ്പുമുറിയിലെത്താനും സാധ്യതയുണ്ട്.

ചെരുപ്പിലൂടെ വീട്ടിലെത്തുന്ന വിഷ രാസവസ്തുക്കൾ

ഷൂസുകളിൽ ലെഡ്, കാഡ്മിയം, ക്രോമിയം തുടങ്ങിയ വിഷലോഹങ്ങൾ അടങ്ങിയിട്ടുണ്ട്. മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളിലൂടെ നടക്കുമ്പോൾ അറിയാതെ തന്നെ ഈ വിഷാംശങ്ങൾ നമ്മുടെ ചെരിപ്പിലൂടെ വീട്ടിലെത്തുന്നു. ഇ. കോളി പോലുള്ള ബാക്ടീരിയകൾക്ക് വീടിനകത്തെ ചൂടും ഈർപ്പവുമുള്ള സാഹചര്യത്തിൽ വേഗത്തിൽ വളരാൻ കഴിയും. തറയിൽ ആഴ്ചകളോളം സജീവമായി നിലനിൽക്കാനും ഇവയ്ക്ക് സാധിക്കും. വീട്ടിൽ മിക്കവരും ചെരുപ്പിടാതെ നടക്കുന്നതിനാൽ ബാക്ടീരിയ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തിൽ പടരുന്നു. ഇത് കുഞ്ഞുങ്ങൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ വേഗത്തിൽ അണുബാധയ്ക്ക് കാരണമാകും. അതിനാൽ നനഞ്ഞ ഷൂസുകളോ, ചെളിവെള്ളത്തിൽ ചവിട്ടിയ ചെരുപ്പുകളോ ഇട്ട് വീടിനകത്തേക്ക് കയറരുത്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ട്രോപ്പിൽ ചെടികൾ
മലബന്ധം തടയാൻ ഈ ആരോഗ്യകരമായ പാനീയങ്ങൾ കുടിക്കൂ