ദീർഘകാലം ഉപയോഗിക്കാൻ പാടില്ലാത്ത 4 വീട്ടുസാധനങ്ങൾ ഇതാണ്

Published : Oct 16, 2025, 06:04 PM IST
home

Synopsis

ഇഷ്ടമുള്ള വസ്തുക്കൾ പെട്ടൊന്നും നമ്മൾ ഉപേക്ഷിക്കാറില്ല. അത് തന്നെയാവും നമ്മൾ എപ്പോഴും ഉപയോഗിക്കുന്നതും. എന്നാൽ എല്ലാത്തരം വസ്തുക്കളും ദീർഘകാലം ഉപയോഗിക്കാൻ പാടില്ല. അവ എന്തൊക്കെയാണെന്ന് അറിയാം.

ഇഷ്ടപ്പെട്ട വസ്ത്രങ്ങളും, പാത്രങ്ങളും ഒന്നും പെട്ടെന്ന് നമ്മൾ ഉപേക്ഷിക്കാറില്ല. എത്രത്തോളം ഉപയോഗിക്കാൻ സാധിക്കുമോ അത്രയും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാ വസ്തുക്കളും അധിക കാലം ഉപയോഗിക്കാൻ കഴിയില്ല. പഴക്കമുള്ളതാണോ? എങ്കിൽ ഇത് പെട്ടെന്ന് മാറ്റിക്കോളൂ. കാരണം ഇതാണ്.

1.ഡിഷ് ടവൽ

ഒരു ഡിഷ് ടവൽ ഉപയോഗിച്ച് തന്നെ അടുക്കള വൃത്തിയാക്കുകയും കൈകൾ തുടയ്ക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ കഴുകാതെ ഇത് ദിവസവും ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. രണ്ട് ദിവസം കൂടുമ്പോൾ ഡിഷ് ടവൽ കഴുകാൻ മറക്കരുത്. കഴുകിയതിന് ശേഷം നന്നായി ഉണക്കാനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

2. ഷവർ കർട്ടൻ

ഷവർ കർട്ടനുകൾ അധിക കാലം ഉപയോഗിക്കാൻ പാടില്ല. കാഴ്ച്ചയിൽ വലിയ പ്രശ്നങ്ങളൊന്നും തോന്നില്ലെങ്കിലും ഇതിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യതയുണ്ട്. കൂടാതെ എപ്പോഴും ഈർപ്പം അടിക്കുന്നതുകൊണ്ട് തന്നെ പൂപ്പൽ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ആഴ്ച്ചയിൽ ഒരിക്കലെങ്കിലും കഴുകുന്നത് കറയും അണുക്കളും ഉണ്ടാവുന്നതിനെ തടയുന്നു. അതേസമയം ദീർഘകാലം ഇത് ഉപയോഗിക്കാൻ പാടില്ല.

3. അടുക്കള സ്പോഞ്ച്

അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നത് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചിലാണ്. എന്നാൽ നമ്മളിത് എത്ര ദിവസം വരേയും ഉപയോഗിക്കും. രണ്ടാഴ്‌ച്ച കൂടുമ്പോൾ പഴയത് മാറ്റി പുതിയത് വാങ്ങാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതിലുള്ള അണുക്കൾ പാത്രങ്ങളിലേക്ക്‌ പടരുന്നു.

4. കട്ടിങ് ബോർഡ്

കട്ടിങ് ബോർഡ് വന്നതോടെ പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ മുറിക്കാൻ എളുപ്പമായി. എന്നാൽ ഓരോ ഉപയോഗം കഴിയുമ്പോഴും നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്. ഇല്ലെങ്കിൽ ഇതിൽ കറയും അണുക്കളും ഉണ്ടാവുകയും, അത് ഭക്ഷണത്തിൽ പടരുകയും ചെയ്യുന്നു. അതേസമയം പഴക്കമുള്ള കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം.

PREV
Read more Articles on
click me!

Recommended Stories

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്
ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്