പ്രകൃതിദത്തമായ രീതിയിൽ വീടിനുള്ളിൽ സുഗന്ധം പരത്താൻ ചെയ്യേണ്ട 5 കാര്യങ്ങൾ

Published : Oct 17, 2025, 10:59 AM IST
home-fragrance

Synopsis

വീടിനുള്ളിൽ നല്ല സുഗന്ധം ലഭിക്കാൻ രാസവസ്തുക്കൾ അടങ്ങിയ എയർ ഫ്രഷ്‌നറുകൾ ഉപയോഗിക്കാറുണ്ട്. എന്നാലിത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. പ്രകൃതിദത്തമായ രീതിയിൽ സുഗന്ധം പരത്താൻ ഇങ്ങനെ ചെയ്യൂ. 

വീടിനുള്ളിൽ നല്ല സുഗന്ധം ലഭിക്കാൻ എയർ ഫ്രഷ്നറുകൾ ഉപയോഗിക്കാറുണ്ട്. ഇത്തരം ഉത്പന്നങ്ങൾ വീടിനുള്ളിൽ നല്ല സുഗന്ധം പരത്താൻ സഹായിക്കുന്നു. എന്നാലിത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ആസ്മ പോലുള്ള ശ്വസന പ്രശ്നങ്ങൾ ഉണ്ടാവാൻ ഇത് കാരണമാകുന്നു. കൂടാതെ തലവേദന, അലർജി എന്നിവയും ഇതിലൂടെ ഉണ്ടാകാം. അതേസമയം രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ രീതിയിൽ വീടിനുള്ളിൽ സുഗന്ധം പരത്താൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.

സുഗന്ധ തിരികൾ

ഔഷധങ്ങളും സുഗന്ധമുള്ള ചെടികളും ഉപയോഗിച്ച് നിർമ്മിച്ച, തിരികൾ കത്തിച്ചുവയ്ക്കുന്നത്തിലൂടെ വീടിനുള്ളിൽ നല്ല സുഗന്ധം ലഭിക്കുന്നു. ആവശ്യമെങ്കിൽ സുഗന്ധ തൈലങ്ങളും ഇതിനൊപ്പം ചേർക്കാവുന്നതാണ്. അതിരാവിലെയും വൈകുന്നേരങ്ങളിലും കത്തിച്ചുവെയ്ക്കുന്നതാണ് ഉചിതം.

കാപ്പിപ്പൊടി

കാപ്പിപ്പൊടിക്കും വീടിനുള്ളിൽ നല്ല സുഗന്ധം പരത്താൻ സാധിക്കും. കൂടാതെ ഇതിന് ദുർഗന്ധത്തെ വലിച്ചെടുക്കാനും കഴിയുന്നു. അതിനാൽ തന്നെ കാപ്പിപ്പൊടി ഒരു ബൗളിലാക്കി വീടിന്റെ കോണുകളിൽ സൂക്ഷിക്കുന്നത് നല്ല സുഗന്ധം ലഭിക്കാൻ സഹായിക്കും.

ഉണങ്ങിയ പൂക്കൾ

അലങ്കരിക്കാൻ മാത്രമല്ല വീടിനുള്ളിൽ നല്ല സുഗന്ധം പരത്താനും ഉണങ്ങിയ പൂക്കൾക്കും ചെടികൾക്കും സാധിക്കും. സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധ സസ്യങ്ങൾ, സുഗന്ധതൈലങ്ങൾ എന്നിവ ഇവയ്ക്കൊപ്പം ചേർത്ത് മിശ്രിതം തയാറാക്കാം. ശേഷം ഇത് വീടിനുള്ളിൽ വെച്ചാൽ മതി.

എയർ ഫ്രഷ്‌നർ ജെൽ

വിഷവസ്തുക്കൾ ഒന്നും ചേർക്കാതെ, വീട്ടിൽ തന്നെ എളുപ്പത്തിൽ എയർ ഫ്രഷ്‌നർ ജെൽ തയാറാക്കാൻ സാധിക്കും. നിങ്ങൾക്ക് ആവശ്യമായ ചേരുവകൾക്കൊപ്പം, ലാവണ്ടർ, ബേസിൽ, റോസ്‌മേരി, ജെലാറ്റിൻ എന്നിവ ചേർത്ത് എയർ ഫ്രഷ്‌നർ ജെൽ തയാറാക്കാവുന്നതാണ്.

സുഗന്ധതൈലങ്ങൾ

സുഗന്ധതൈലങ്ങൾ ഉപയോഗിച്ചും വീടിനുള്ളിൽ എളുപ്പം സുഗന്ധം പരത്താൻ സാധിക്കും. ഇതൊരു കോട്ടൺ ബാളിൽ മുക്കി വാതിലുകൾക്കിടയിൽ വെച്ചാൽ മതി. നല്ല സുഗന്ധം ലഭിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്