മൈക്രോഫൈബർ തുണി കഴുകുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്

Published : Oct 19, 2025, 01:16 PM IST
microfiber-cleaning-cloth

Synopsis

പൊടിപടലങ്ങൾ, അഴുക്ക്, അണുക്കൾ എന്നിവ ഇതിൽ ധാരാളം ഉണ്ടാകുന്നു. അതിനാൽ തന്നെ മൈക്രോഫൈബർ തുണി നന്നായി കഴുകി വൃത്തിയാക്കേണ്ടത് നിർബന്ധമായ കാര്യമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മൈക്രോഫൈബർ തുണി. പൊടിപടലങ്ങൾ, അഴുക്ക്, അണുക്കൾ എന്നിവ ഇതിൽ ധാരാളം ഉണ്ടാകുന്നു. അതിനാൽ തന്നെ മൈക്രോഫൈബർ തുണി നന്നായി കഴുകി വൃത്തിയാക്കേണ്ടത് നിർബന്ധമായ കാര്യമാണ്. ശരിയായ രീതിയിൽ വൃത്തിയാക്കിയാൽ മാത്രമേ ദീർഘകാലം ഇത് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. മൈക്രോഫൈബർ തുണി വൃത്തിയാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. അഴുക്കും കറയുമുള്ള വസ്തുക്കൾ വൃത്തിയാക്കാനാണ് നമ്മൾ മൈക്രോഫൈബർ തുണി ഉപയോഗിക്കാറുള്ളത്. അതിനാൽ തന്നെ ഇതിൽ ധാരാളം അണുക്കളും ഉണ്ടാകുന്നു. അടുക്കള പ്രതലങ്ങൾ, കൗണ്ടർടോപുകൾ, ഫ്ലോർ, ഗ്ലാസ് തുടങ്ങിയവയെല്ലാം ഇത് ഉപയോഗിച്ച് വൃത്തിയാക്കാറുണ്ട്.

2. ഓരോ ഉപയോഗം കഴിയുമ്പോഴും ഇത് കഴുകി വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. അഴുക്കും അണുക്കളും തങ്ങി നിൽക്കുമ്പോൾ ഇതിൽ ദുർഗന്ധം ഉണ്ടാകുന്നു. കൂടാതെ അഴുക്കോടെ ഇത് ഉപയോഗിക്കുമ്പോൾ പ്രതലങ്ങളും വൃത്തിയില്ലാതെയാകും.

3. മെഷീൻ ഉപയോഗിച്ച് കഴുകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മറ്റു തുണികൾക്കൊപ്പം മൈക്രോഫൈബർ തുണി കഴുകാനിടുന്നത് ഒഴിവാക്കണം. ഇത് അഴുക്കും അണുക്കളും പടരാനും തുണികൾക്ക് കേടുപാടുകൾ ഉണ്ടാവാനും കാരണമാകുന്നു.

4. കഴുകുന്നതിന് മുമ്പ് ചൂടുള്ള വെള്ളത്തിൽ ഇത് കുറച്ച് നേരം മുക്കിവയ്ക്കാം. ഇത് തുണിയിലെ അഴുക്കും കറയും എളുപ്പം അലിയാൻ സഹായിക്കുന്നു.

5. ഇനി കൈകൾ ഉപയോഗിച്ച് കഴുകുകയാണെങ്കിൽ തണുത്ത വെള്ളത്തിൽ കുറച്ച് നേരം മുക്കിവയ്ക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴിയെടുത്താൽ മതി. ഇത് അഴുക്കിനെ എളുപ്പം അലിയിക്കുന്നു.

6. കഴുകിയതിന് ശേഷം മൈക്രോഫൈബർ തുണി നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഇടുന്നതാണ് ഉചിതം. ഇത് അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതേസമയം, ഉണക്കി കഴിഞ്ഞതിന് ശേഷം സുരക്ഷിതമായി സൂക്ഷിക്കാനും മറക്കരുത്. ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

PREV
Read more Articles on
click me!

Recommended Stories

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്
ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്