
ഉപയോഗം കഴിഞ്ഞാൽ വസ്ത്രങ്ങൾ കഴുകി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇടുന്നതിന് അനുസരിച്ച് നമ്മൾ പിന്നെയും കഴുകി ഉപയോഗിച്ചുകൊണ്ടേയിരിക്കും. എന്നാൽ വീട്ടിൽ ഉപയോഗിക്കുന്ന എല്ലാ തുണിത്തരങ്ങളും ഇത്തരത്തിൽ നമ്മൾ വൃത്തിയാക്കാറില്ല. അടുക്കള തുടയ്ക്കാനും അടപിടിക്കാനുമൊക്കെ ഉപയോഗിക്കുന്ന തുണികൾ വല്ലപ്പോഴും മാത്രമാണ് കഴുകി വൃത്തിയാക്കാറുള്ളത്. എന്നാൽ ഇവ ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം.
നിരന്തരമായി ഉപയോഗിക്കുമ്പോൾ ബാത്ത് ടവലിൽ ഈർപ്പം തങ്ങി നിൽക്കുകയും പൂപ്പൽ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലുള്ള എണ്ണമയവും അഴുക്കും ഇതിൽ പറ്റിപ്പിടിക്കുകയും ചെയ്യും. കുറഞ്ഞത് മൂന്ന് തവണ ഉപയോഗിച്ച് കഴിയുമ്പോൾ ടവൽ കഴുകാൻ ശ്രദ്ധിക്കണം.
വളർത്തുമൃഗങ്ങളുടെ രോമങ്ങൾ കൊഴിയുകയും അഴുക്കും അണുക്കളും കിടക്കയിൽ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് കഴുകി വൃത്തിയാക്കാൻ മറക്കരുത്.
3. കിടക്ക വിരി
തലയിണ കവറിലും കിടക്ക വിരിയിലും അഴുക്കും അണുക്കളും ഉണ്ടാകുന്നു. ഈർപ്പവും അഴുക്കും എണ്ണമയവും തങ്ങി നിൽക്കുമ്പോൾ കിടക്ക വിരിയിൽ അണുക്കൾ പെരുകും. ഇത് പലതരം രോഗങ്ങൾക്ക് വഴിവയ്ക്കുന്നു.
4. എപ്പോഴും ഇടുന്ന വസ്ത്രങ്ങൾ
എപ്പോഴും ഇടുന്ന വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കരുത്. പ്രത്യേകിച്ചും അടിവസ്ത്രങ്ങൾ ഉപയോഗം കഴിയുന്നതിന് അനുസരിച്ച് കഴുകാൻ ശ്രദ്ധിക്കണം.
5. ബ്ലാങ്കറ്റ്
സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ബ്ലാങ്കറ്റ്. അതിനാൽ തന്നെ ഇതിൽ അഴുക്കും പൊടിപടലങ്ങളും അണുക്കളും ധാരാളം ഉണ്ടാകുന്നു. ഇത് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കുന്നത് ഒഴിവാക്കാം. രണ്ടാഴ്ച കൂടുമ്പോൾ കഴുകാൻ ശ്രദ്ധിക്കണം.