
ഉപയോഗം ഉള്ളതും ഇല്ലാത്തതുമായ നിരവധി സാധനങ്ങൾ നമ്മുടെ വീടുകളിലുണ്ട്. എന്നാൽ നിരന്തരമായി ഉപയോഗിക്കുന്ന വസ്തുക്കളിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാകുന്നു. വൃത്തിയാക്കാതെ ഇരിക്കുമ്പോൾ അണുക്കൾ പെരുകുകയും അസുഖങ്ങൾ വരുകയും ചെയ്യും. വീട്ടിൽ ഏറ്റവും കൂടുതൽ അഴുക്കും അണുക്കളുമുള്ള വസ്തുക്കൾ ഇവയാണ്.
സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് മൊബൈൽ ഫോൺ. എന്നാൽ വല്ലപ്പോഴും മാത്രമേ ഫോൺ നമ്മൾ വൃത്തിയാക്കാറുള്ളു. ഇതിൽ ധാരാളം അണുക്കളും വൈറസും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ കൈകളിലും മുഖത്തേക്കുമൊക്കെ പടരുകയും ചെയ്യും.
ഒരാൾ മാത്രം ഉപയോഗിക്കുന്നതല്ല ടിവി റിമോട്ട്. വീട്ടിലുള്ളവരും പുറത്തുനിന്നും വരുന്നവരുമെല്ലാം റിമോട്ട് എടുക്കാറുണ്ട്. അതിനാൽ തന്നെ കൈകളിലെ അഴുക്കും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുമൊക്കെ റിമോട്ടിൽ ഉണ്ടാകും. റിമോട്ട് ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കാം.
3. കമ്പ്യൂട്ടർ കീബോർഡ്
ഫോൺ ഉപയോഗിക്കുന്നത് പോലെ തന്നെ നിരന്തരമായി ഉപയോഗിക്കുന്ന ഒന്നാണ് കമ്പ്യൂട്ടറും. കീബോർഡിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാകാം. കൂടുതലും പൊടിപടലങ്ങളാണ് ഉണ്ടാവുക. അതിനാൽ തന്നെ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
4. അടുക്കള സ്പോഞ്ച്
അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് സ്പോഞ്ചിലാണ്. എപ്പോഴും ഈർപ്പവും ഭക്ഷണാവശിഷ്ടങ്ങളും തങ്ങി നിൽക്കുന്നതുകൊണ്ട് തന്നെ സ്പോഞ്ചിൽ ധാരാളം അണുക്കളും ഉണ്ടാകുന്നു. മൂന്ന് ആഴ്ചയിൽ കൂടുതൽ ഒരു സ്പോഞ്ച് തന്നെ ഉപയോഗിക്കാൻ പാടില്ല.
5. ഡോർ ഹാൻഡ്
ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെ ഡോർ ഹാൻഡിലിൽ എപ്പോഴും അഴുക്കും അണുക്കളും ഉണ്ടാകുന്നു. ഇത് കൈകളിൽ പടരുകയും രോഗങ്ങൾ വരാനും കാരണമാകുന്നു.