അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന എക്സ്ഹോസ്റ്റ് ഫാൻ അടഞ്ഞുപോയോ? എങ്കിൽ ഉടനെ വൃത്തിയാക്കിക്കോളൂ

Published : Apr 13, 2025, 02:20 PM ISTUpdated : Apr 13, 2025, 02:22 PM IST
അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന എക്സ്ഹോസ്റ്റ് ഫാൻ അടഞ്ഞുപോയോ? എങ്കിൽ ഉടനെ വൃത്തിയാക്കിക്കോളൂ

Synopsis

എപ്പോഴും പാചകം ചെയ്യുന്നതുകൊണ്ട് തന്നെ അടുക്കളയിൽ പൊടിപടലങ്ങളും പുകയും ദുർഗന്ധവും ഉണ്ടാവും. ഇതിനെ പുറംതള്ളണമെങ്കിൽ എക്സ്ഹോസ്റ്റ് ഫാൻ അടുക്കളയിൽ നിർബന്ധമായും ഉണ്ടായിരിക്കണം. 

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എക്സ്ഹോസ്റ്റ് ഫാൻ. എപ്പോഴും പാചകം ചെയ്യുന്നതുകൊണ്ട് തന്നെ അടുക്കളയിൽ പൊടിപടലങ്ങളും പുകയും ദുർഗന്ധവും ഉണ്ടാവും. ഇതിനെ പുറംതള്ളണമെങ്കിൽ എക്സ്ഹോസ്റ്റ് ഫാൻ അടുക്കളയിൽ നിർബന്ധമായും ഉണ്ടായിരിക്കണം. എന്നാൽ നിരന്തരമായി ഇത് ഉപയോഗിക്കുമ്പോൾ എക്സ്ഹോസ്റ്റ് ഫാനിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടി ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടാവാറുണ്ട്. ഇത് അടുക്കളയിൽ പുക തങ്ങി നിർത്തുക മാത്രമല്ല ചുമരിലും സീലിങ്ങിലും അഴുക്കുകൾ പറ്റിയിരിക്കാനും വഴിയൊരുക്കുന്നു. 

എക്സ്ഹോസ്റ്റ് ഫാൻ വൃത്തിയാക്കേണ്ടത് ഇങ്ങനെയാണ്? 

1. ഫാൻ ഓഫ് ചെയ്ത് അൺപ്ലഗ് ചെയ്തതിന് ശേഷം മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കാം. 

2. എക്സ്ഹോസ്റ്റ് ഫാനുകളിൽ ഇളക്കി മാറ്റാൻ കഴിയുന്ന കവറുകളും ബ്ലേഡുകളുമുണ്ട്. വൃത്തിയാക്കാൻ എടുക്കുമ്പോൾ ശ്രദ്ധാപൂർവ്വം ഇവ മാറ്റാൻ ശ്രദ്ധിക്കണം. 

3. ഒരു പാത്രത്തിൽ ചെറുചൂടുവെള്ളം എടുത്തതിന് ശേഷം അതിലേക്ക് ഡിഷ് വാഷ് ലിക്വിഡോ അല്ലെങ്കിൽ ബേക്കിംഗ് സോഡയോ ചേർത്തുകൊടുക്കാവുന്നതാണ്.

4. ഇളക്കി മാറ്റിയ കവറും ബ്ലേഡും 20 മിനിട്ടോളം വെള്ളത്തിൽ മുക്കിവയ്ക്കുകയും വേണം. 

5. മുക്കിവെച്ച ബ്ലേഡുകളും കവറും സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകാം. 

6. കടുത്ത കറകളുണ്ടെങ്കിൽ വിനാഗിരിയോ നാരങ്ങ നീരോ ചേർത്ത് കഴുകിയെടുക്കാവുന്നതാണ്. 

7. നന്നായി വെള്ളത്തിൽ കഴുകിയെടുത്തതിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കണം. 

8. കഴുകിവെച്ച ഭാഗങ്ങൾ പൂർണമായും ഉണങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഇവ ഫാനിൽ ഘടിപ്പിക്കാവുന്നതാണ്. 

വീട്ടിൽ തുളസി ചെടിയുണ്ടോ ഇല്ലെങ്കിൽ ഉടനെ വളർത്തിക്കോളൂ; കാരണം ഇതാണ്

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്