ഫ്രീസറിൽ തണുപ്പ് കുറവാണോ? എങ്കിൽ ഇതാണ് കാരണം

Published : Jun 29, 2025, 12:52 PM IST
Freezer

Synopsis

കണ്ടെൻസർ കൊയിലിൽ അഴുക്കുകൾ അടിഞ്ഞുകൂടിയാൽ ഫ്രീസർ ശരിയായ രീതിയിൽ തണുക്കില്ല. അതിനാൽ തന്നെ ഫ്രിഡ്ജിന്റെ കണ്ടെൻസർ കോയിൽ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

ഫ്രീസർ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വന്നാൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുണ്ട്. ഫ്രീസറിൽ നിന്നും തണുപ്പ് വരാത്തതിന് പലതരം കാരണങ്ങളാണ് ഉള്ളത്. അവ എന്തൊക്കെയാണെന്ന് അറിയാം.

ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ

ശരിയായ രീതിയിൽ ടെമ്പറേച്ചർ സെറ്റ് ചെയ്തില്ലെങ്കിൽ ഫ്രീസറിൽ തണുപ്പ് ഉണ്ടാവില്ല. അതിനാൽ തന്നെ ഫ്രിഡ്ജിൽ ടെമ്പറേച്ചർ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം.

ഡോർ സീൽ കേടുവന്നാൽ

ഫ്രിഡ്ജിന്റെ ഡോറിന് ചുറ്റുമുള്ള സീലിന് കേടുപാടുകൾ സംഭവിച്ചാൽ ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കുകയില്ല. ഇത് ഫ്രീസർ തണുക്കുന്നതിന് തടസ്സമാകുന്നു. അതിനാൽ തന്നെ പുതിയ ഡോർ സീൽ വാങ്ങിയിടാം.

കണ്ടെൻസർ കോയിൽ

ഫ്രിഡ്ജിന്റെ പിൻഭാഗത്തെ അടിവശത്തായാണ് കണ്ടെൻസർ കോയിൽ ഉണ്ടാകുന്നത്. ഇത് ഓരോ ഫ്രിഡ്ജിന്റെയും മോഡൽ അനുസരിച്ച് മാറുന്നു. കണ്ടെൻസർ കൊയിലിൽ അഴുക്കുകൾ അടിഞ്ഞുകൂടിയാൽ ഫ്രീസർ ശരിയായ രീതിയിൽ തണുക്കില്ല. അതിനാൽ തന്നെ ഫ്രിഡ്ജിന്റെ കണ്ടെൻസർ കോയിൽ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

ഡീഫ്രോസ്റ്റ് ആകാത്ത സാഹചര്യങ്ങൾ

ഫ്രിഡ്ജ് ഇടയ്ക്കിടെ നമ്മൾ ഡീഫ്രോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഇത് പ്രവർത്തിക്കുന്നില്ലെങ്കിൽ ഫ്രിഡ്ജിന് എന്തെങ്കിലും തകരാറുണ്ടെന്നാണ് മനസിലാക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ ഫ്രിഡ്ജ് ഓഫ് ചെയ്തിടാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഫ്രിഡ്ജിൽ ഐസ് താനേ അലിഞ്ഞുപോകുന്നു.

PREV
Read more Articles on
click me!

Recommended Stories

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്
ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്