വീടിനുള്ളിൽ ദുർഗന്ധമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കിക്കോളൂ

Published : May 17, 2025, 03:08 PM IST
വീടിനുള്ളിൽ ദുർഗന്ധമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കിക്കോളൂ

Synopsis

എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ വീടിനുള്ളിൽ ദുർഗന്ധം തങ്ങിനിൽക്കാറുണ്ട്. ഇത് നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില അബദ്ധങ്ങൾ കൊണ്ട് സംഭവിക്കുന്നതാവാം.

വീടിനകം എപ്പോഴും വൃത്തിയോടെയും നല്ല സുഗന്ധത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ വീടിനുള്ളിൽ ദുർഗന്ധം തങ്ങിനിൽക്കാറുണ്ട്. ഇത് നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില അബദ്ധങ്ങൾ കൊണ്ട് സംഭവിക്കുന്നതാവാം. ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിനുള്ളിലെ ദുർഗന്ധം എളുപ്പത്തിൽ അകറ്റാൻ സാധിക്കും. 

വളർത്ത് മൃഗത്തിന്റെ കിടക്ക

മനുഷ്യർ ഉപയോഗിക്കുന്നത് പോലെ തന്നെയാണ് മൃഗങ്ങളുടെ കിടക്കയും. ഇതിൽ പൊടിയും അഴുക്കും അണുക്കളും ദുർഗന്ധവും ഉണ്ടാവാം. ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ ഇതിൽനിന്നും ഉണ്ടാകുന്ന ദുർഗന്ധം വീട് മുഴുവനും തങ്ങി നിൽക്കുന്നു. 

അടുക്കള സിങ്ക് 

പാത്രങ്ങൾ ഉപയോഗിച്ചതിന് ശേഷം ഭക്ഷണാവശിഷ്ടങ്ങളോടെ സിങ്കിൽ ദീർഘ നേരം വെച്ചിരുന്നാൽ ദുർഗന്ധം ഉണ്ടാവുന്നു. ചിലർ രാത്രി മുഴുവനും പാത്രം കഴുകാതെ അങ്ങനെ തന്നെ സിങ്കിൽ വയ്ക്കാറുണ്ട്. ഇത് അണുക്കൾ ഉണ്ടാകാനും അതുമൂലം ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു. 

പാചകം ചെയ്യുമ്പോൾ 

അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കൃത്യമായ വായുസഞ്ചാരം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഭക്ഷണത്തിന്റെ ഗന്ധം അടുക്കളയിൽ തന്നെ തങ്ങിനിൽക്കുകയും പിന്നീടത് ദുർഗന്ധമായി മാറുകയും ചെയ്യുന്നു. അതിനാൽ തന്നെ പാചകം ചെയ്യുമ്പോൾ ജനാലകളും വാതിലും തുറന്നിടാൻ ശ്രദ്ധിക്കണം.

നനവുള്ള വസ്ത്രങ്ങൾ 

നനഞ്ഞ വസ്ത്രങ്ങൾ ഉണങ്ങാൻ വീടിനുള്ളിൽ ഇടരുത്. ഇത് വസ്ത്രത്തിലെ ഈർപ്പം മുറിയിൽ തങ്ങി നിർത്തുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ശരിയായ രീതിയിൽ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ വസ്ത്രങ്ങളിലും ദുർഗന്ധം ഉണ്ടാവാം. മുറിക്കുള്ളിൽ ഈർപ്പം ഉണ്ടായാൽ പൂപ്പലും അണുക്കളും ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. 
 
വീടിനുള്ളിൽ പുക ഉണ്ടായാൽ 

വീടിനുള്ളിൽ എന്തെങ്കിലും തരത്തിൽ പുക ഉണ്ടായാലും ദുർഗന്ധം ഉണ്ടാവാറുണ്ട്. ഒരിക്കൽ ഉണ്ടായാൽ പെട്ടെന്ന് പുക ഗന്ധം നീക്കം ചെയ്യാനും സാധിക്കുകയില്ല. അതിനാൽ തന്നെ വീടിനുള്ളിൽ പോയ്ക്കുമ്പോഴും വീടിന് പുറത്ത് തീ കത്തിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. 

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്