സ്റ്റൗവിൽ നിന്നും വരുന്ന തീയിൽ നിറവ്യത്യാസമുണ്ടോ? എങ്കിൽ സൂക്ഷിക്കണേ

Published : Apr 30, 2025, 05:04 PM IST
സ്റ്റൗവിൽ നിന്നും വരുന്ന തീയിൽ നിറവ്യത്യാസമുണ്ടോ? എങ്കിൽ സൂക്ഷിക്കണേ

Synopsis

ഇന്ന് എല്ലാ വീടുകളിലും ഗ്യാസ് സ്റ്റൗവുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച് അപകടങ്ങളും വർധിക്കുന്നുണ്ട്. ഇതിന് കാരണം ശരിയായ രീതിയിൽ ഗ്യാസ് ഉപയോഗിക്കാത്തത് കൊണ്ടാണ്.

ചില മാറ്റങ്ങൾ നമ്മൾ പെട്ടെന്നു ശ്രദ്ധിക്കാറുണ്ട്. എന്നാൽ സ്ഥിരമായി കാണുന്ന ചില കാര്യങ്ങളിൽ എന്തൊക്കെ വ്യത്യാസങ്ങൾ സംഭവിച്ചാലും നമ്മൾ ആരും അത് മുഖവിലയ്ക്ക് എടുക്കാറുമില്ല. അതിലൊന്നാണ് ഗ്യാസ് സ്റ്റൗ. അടുപ്പുകൾ ഉപയോഗിച്ചിരുന്ന കാലങ്ങളൊക്കെ മാറി. ഇന്ന് എല്ലാ വീടുകളിലും ഗ്യാസ് സ്റ്റൗവുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച് അപകടങ്ങളും വർധിക്കുന്നുണ്ട്. ഇതിന് കാരണം ശരിയായ രീതിയിൽ ഗ്യാസ് ഉപയോഗിക്കാത്തത് കൊണ്ടാണ്. നിങ്ങൾ ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗവിന്റെ തീയിൽ നിറവ്യത്യാസമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

1. സാധാരണമായി നീല നിറത്തിലാണ് തീ വരുന്നത്. ഇങ്ങനെ കാണപ്പെടുകയാണെങ്കിൽ അതിനർത്ഥം വാതകവും ഓക്സിജനും ശരിയായ രീതിയിൽ കൂടിച്ചേരുന്നുണ്ടെന്നാണ്. എങ്കിൽ ഭയക്കേണ്ടതില്ല.

2. ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിലാണ് തീ വരുന്നതെങ്കിൽ, തീ വരുന്നതിൽ പ്രശ്‍നങ്ങൾ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ ഉണ്ടാകുമ്പോൾ പാത്രം ശരിയായ രീതിയിൽ ചൂടാവാതിരിക്കുകയും, അപകടകരമായ വാതകങ്ങൾ ഉൽപാദിപ്പിക്കാനും കാരണമാകുന്നു. 

3. മഞ്ഞ നിറമാണ് തീയിൽ വരുന്നതെങ്കിൽ ആവശ്യത്തിനുള്ള ഓക്സിജന്റെ അഭാവം അല്ലെങ്കിൽ ബർണറിൽ അഴുക്കുകളോ ഉണ്ടെന്നാണ് മനസ്സിലാകേണ്ടത്.

4. ശരിയായ രീതിയിൽ തീ കത്തിയാൽ, ഉപയോഗിക്കുമ്പോൾ മാലിന്യം കുറക്കുകയും, കാർബൺ മോണോക്സൈഡ് പോലുള്ള ദോഷകരമായ വാതകങ്ങളെ പുറം തള്ളുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.

5. ഇതുമൂലം ഇന്ധനം പാഴാവുകയും ചിലവ് വർധിക്കുകയും ചെയ്യുന്നു. കൂടാതെ പാത്രങ്ങളെ കേടുവരുത്തുകയും ഉപകരണം നശിച്ചുപോകാനും കാരണമാകും.

6. മിന്നികത്തുന്നത് പോലെയുള്ള തീ കുറഞ്ഞ വാതക മർദ്ദം, തടസ്സങ്ങൾ അല്ലെങ്കിൽ റെഗുലേറ്ററിന്റെ തകരാറുകൾ എന്നിവയെ സൂചിപ്പിക്കുന്നു. ഇതിൽ നിന്നും ആവശ്യത്തിനുള്ള ചൂട് ഉല്പാദിപ്പിക്കുകയുമില്ല.

എസി ഉപയോഗിച്ചാലും ഇനി വൈദ്യുതി ബില്ല് കൂടില്ല; ഇതാണ് കാര്യം

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്