
ഭക്ഷണം പാകം ചെയ്യാൻ അടുക്കളയിൽ പലതരത്തിലുള്ള സാധനങ്ങൾ ആവശ്യമാണ്. അതുപോലെ തന്നെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കത്തിയും. പച്ചക്കറികളുടെ തൊലി കളയാനും മുറിക്കാനുമൊക്കെ കത്തിക്ക് പകരക്കാരായി ഒരുപാട് ഉപകരണങ്ങൾ വന്നെങ്കിലും കത്തിയുടെ ഉപയോഗം പൂർണമായും അടുക്കളയിൽനിന്നും ഒഴിവാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ കത്തി തെരഞ്ഞെടുക്കുമ്പോൾ നമ്മുടെ ആവശ്യം മനസിലാക്കി തെരഞ്ഞെടുക്കണം. പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
കത്തി വൃത്തിയാക്കേണ്ടത് ഇങ്ങനെ
1. ശരിയായ രീതിയിൽ കത്തി വൃത്തിയാക്കണമെങ്കിൽ ഈ രീതിയിൽ ചെയ്യേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.
2. രണ്ട് വിരലുകൾ ഉപയോഗിച്ച് കത്തിയുടെ ഗ്രിപ്പ് വരുന്ന ഭാഗത്ത് മുറുകെ പിടിക്കുക. ആവശ്യമെങ്കിൽ സപ്പോർട്ടിന് വേണ്ടി കൗണ്ടർടോപ്പിന് മുകളിൽ വെക്കാവുന്നതാണ്.
3. സ്‌പോഞ്ചും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കത്തിയിൽ പറ്റിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളെ ഉരച്ച് കഴുകണം. കത്തിയുടെ മൂർച്ചയുള്ള ഭാഗം വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.
4. ഭക്ഷണ വസ്തുക്കളുടെ കറ ഉരച്ച് കഴുകിയിട്ടും പോയില്ലെങ്കിൽ കത്തി സോപ്പ് വെള്ളത്തിൽ കുറച്ച് നേരം മുക്കിവെക്കാവുന്നതാണ്.
5. ശേഷം സോപ്പിന്റെ അംശം പൂണ്ണമായും പോകുന്ന വിധത്തിൽ കഴുകി വൃത്തിയാക്കാം.
6. കഴുകി വൃത്തിയാക്കിയതിന് ശേഷം തുണിയോ പേപ്പർ ടവലോ ഉപയോഗിച്ച് കത്തി തുടച്ചെടുക്കാവുന്നതാണ്.
കത്തി എളുപ്പത്തിൽ വൃത്തിയാക്കാൻ 5 എളുപ്പ വഴികൾ
1. ഉപയോഗം കഴിഞ്ഞാലുടൻ കത്തി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഭക്ഷണ വസ്തുക്കൾ ഇതിൽ അധികനേരം പറ്റിപ്പിടിച്ചിരുന്നാൽ തുരുമ്പെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
2. സാധ്യമെങ്കിൽ കൈകൊണ്ട് തന്നെ കഴുകാവുന്നതാണ്. കഠിനമായ ക്ലീനറുകൾ ഉപയോഗിച്ച് കത്തി വൃത്തിയാക്കുമ്പോൾ പെട്ടെന്ന് തുരുമ്പെടുക്കാനും തിളക്കം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
3. കത്തി തുരുമ്പെടുക്കുന്നുണ്ടെന്ന് കണ്ടാൽ അതിനെ നീക്കം ചെയ്യാൻ അടുക്കളയിൽ തന്നെ മാർഗ്ഗമുണ്ട്. ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയതിന് ശേഷം തുരുമ്പെടുത്ത ഭാഗത്ത് തേച്ചുപിടിപ്പിക്കാവുന്നതാണ്. ഒരു മണിക്കൂർ അങ്ങനെ തന്നെ വെച്ചതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്.
4. സ്റ്റീൽ പോലുള്ള സ്‌ക്രബറുകൾ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാളും സ്പോഞ്ച് ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. സ്റ്റീൽ കൊണ്ടുള്ള സ്‌ക്രബർ ഉപയോഗിച്ചാൽ കത്തിയിലെ ബ്ലേഡിന് കേടുപാടുകൾ വരാനും മൂർച്ച നഷ്ടപ്പെടാനും കാരണമാകും.
ഭക്ഷണ സാധനങ്ങൾ കേടുവരില്ല; അടുക്കളയിൽ ഒഴിവാക്കാനാവാത്ത 5 കണ്ടെയ്‌നറുകൾ