നിരന്തരമായി വീട്ടുജോലികൾ ചെയ്യുമ്പോൾ നമ്മുടെ കൈകളുടെ മൃദുത്വം നഷ്ടപെടാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിന് പല കാരണങ്ങളാണുള്ളത്. അധികവും നമ്മൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സോപ്പുകളിലും മറ്റും അടങ്ങിയിരിക്കുന്ന കഠിനമായ രാസവസ്തുക്കൾ കൊണ്ടാണ്

നിരന്തരമായി വീട്ടുജോലികൾ ചെയ്യുമ്പോൾ നമ്മുടെ കൈകളുടെ മൃദുത്വം നഷ്ടപെടാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിന് പല കാരണങ്ങളാണുള്ളത്. അധികവും നമ്മൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സോപ്പുകളിലും മറ്റും അടങ്ങിയിരിക്കുന്ന കഠിനമായ രാസവസ്തുക്കൾ കൊണ്ടാണ്. ഇത് ശ്രദ്ധിച്ചാൽ കൈകളിലെ പരപരപ്പ് ഇല്ലാതാകും. കൈകൾ മൃദുലമാക്കാൻ ഇതാ ചില പൊടിക്കൈകൾ.

കയ്യുറ ധരിക്കാം

പാത്രം കഴുകുമ്പോഴും വൃത്തിയാക്കുമ്പോഴുമൊക്കെ റബ്ബർ അല്ലെങ്കിൽ ലാറ്റക്സ് കയ്യുറകൾ ധരിക്കാവുന്നതാണ്. ഇത് കൈകളെ കഠിനമായ വസ്തുക്കളുമായി സമ്പർക്കം ഉണ്ടാകുന്നത് തടയുന്നു. 

ഈർപ്പം ഉണ്ടായിരിക്കണം 

ജോലികൾ കഴിഞ്ഞതിന് ശേഷം കൈകൾ കഴുകി പോഷകസമൃദ്ധമായ ഹാൻഡ്ക്രീം അല്ലെങ്കിൽ വെളിച്ചെണ്ണ പുരട്ടുക. എപ്പോഴും ജലാശയമുള്ളത് കൈകളെ വരണ്ടുപോകുന്നതിൽ നിന്നും സംരക്ഷിക്കുന്നു.

സോപ്പ് 

കാഠിന്യമുള്ള സോപ്പുകൾ കൈകളിലുള്ള പ്രകൃതിദത്ത എണ്ണമയത്തെ നീക്കം ചെയ്യുന്നു. കറ്റാർ വാഴ അല്ലെങ്കിൽ ഷിയ ബട്ടർ പോലുള്ള ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹാൻഡ് വാഷുകൾ ഉപയോഗിച്ച് കൈകൾ കഴുകാവുന്നതാണ്. 

പഞ്ചസാരയും ഒലിവ് ഓയിലും 

ആഴച്ചയിൽ ഒരിക്കലെങ്കിലും ഒലിവ് എണ്ണയും പഞ്ചസാരയും ചേർത്ത് കൈകൾ കഴുകേണ്ടതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടായിരിക്കുന്ന മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. ഒപ്പം നിങ്ങളുടെ കൈകളെ മൃദുവാക്കുകായും ചെയ്യുന്നു.

വെള്ളം 

വെള്ളം കുടിച്ചും ജലാംശം കൂടുതലുള്ള ഭക്ഷണക്രമം പാലിച്ചും ശരീരത്തിലെ ജലാംശം നിലനിർത്തുക. ഇത് കൈകൾക്ക് മാത്രമല്ല നിങ്ങളുടെ ചർമ്മത്തിന് മൊത്തത്തിൽ ഗുണം ചെയ്യുന്നു.

പരസ്യങ്ങൾക്ക് പിന്നാലെ പോകരുതേ; വീട് പെയിന്റ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം