ഈ 5 ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ ഓവൻ മാറ്റിക്കോളൂ; കാരണം ഇതാണ്

Published : Oct 06, 2025, 05:04 PM IST
oven

Synopsis

കേടുവന്നാൽ കഴിയുന്നത്രയും നമ്മൾ അറ്റകുറ്റപണികൾ ചെയ്ത് വീണ്ടും ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിനും ഒരു പരിധിയുണ്ട്. ഓവന് ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ മാറ്റിക്കോളൂ.

എത്ര നല്ല ഉപകരണം ആണെങ്കിലും കാലപ്പഴക്കം ഉണ്ടാകുന്നതിന് അനുസരിച്ച് അതിന് കേടുപാടുകൾ സംഭവിക്കുന്നു. കേടുവന്നാൽ കഴിയുന്നത്രയും നമ്മൾ അറ്റകുറ്റപണികൾ ചെയ്ത് വീണ്ടും ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിനും ഒരു പരിധിയുണ്ട്. ഈ ലക്ഷണങ്ങൾ ഉണ്ടോ. എങ്കിൽ ഓവൻ മാറ്റിക്കോളൂ.

1.പൊട്ടിയ ഗ്ലാസ്

ഗ്ലാസ് ഡോറുള്ള ഓവനുകളാണ് മിക്ക വീടുകളിലും ഉള്ളത്. ഇത് ഭക്ഷണം പാകമായോ എന്ന് പരിശോധിക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. എന്നാൽ ഗ്ലാസ് പൊട്ടിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ പാടില്ല. ഇത് ചൂടേൽക്കുമ്പോൾ പൊട്ടി വരാനും അപകടങ്ങൾ ഉണ്ടാവാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

2. ചൂടാകാതെ വരുക

ഓവൻ ശരിയായ രീതിയിൽ ചൂടാവാതെ വന്നാലും ഉപകരണത്തിന് തകരാറുകൾ ഉണ്ടെന്ന് മനസിലാക്കാം. ചൂടില്ലാതെ വരുമ്പോൾ ഭക്ഷണം എളുപ്പത്തിൽ പാകം ആവുകയുമില്ല. ഇതിൽ അറ്റകുറ്റപണികൾ ചെയ്താലും പിന്നെയും തകരാറുകൾ സംഭവിക്കാം.

3. അസാധാരണമായ ശബ്ദങ്ങൾ

ഓവൻ പ്രവർത്തിക്കുമ്പോൾ ചെറിയ രീതിയിലുള്ള ശബ്ദങ്ങൾ കേൾക്കാറുണ്ട്. എന്നിരുന്നാലും അസാധാരണമായ രീതിയിൽ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തകരാറുകൾ സംഭവിക്കുമ്പോഴാണ് ഇത്തരം ശബ്ദങ്ങൾ കേൾക്കുന്നത്.

4. ദുർഗന്ധം ഉണ്ടാകുന്നത്

ഓവനിൽ നിന്നും അസാധാരണമായ ദുർഗന്ധം വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാതെ പോകരുത്. ഉപകരണത്തിന് തകരാറുകൾ സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ ദുർഗന്ധം വരുന്നത്.

5. അറ്റകുറ്റപണികൾ

ഉപകരണത്തിന് എപ്പോഴും അറ്റകുറ്റപണികൾ വരുന്നുണ്ടെങ്കിൽ പുതിയത് വാങ്ങാൻ ശ്രദ്ധിക്കണം. നന്നാക്കുന്നതിന് അനുസരിച്ച് ഉപകരണത്തിന്റെ പ്രവർത്തനത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്