
മഷ്‌റൂം കഴിക്കാൻ ഇഷ്ടമുള്ളവരും അല്ലാത്തവരുമുണ്ട്. ഫ്രൈ ചെയ്തും കറി ആയുമൊക്കെ ഇത് പാകപ്പെടുത്തിയെടുക്കാൻ സാധിക്കും. എന്നാൽ പാകം ചെയ്യുന്നതിന് മുമ്പ് മഷ്‌റൂം നന്നായി കഴുകി വൃത്തിയാക്കേണ്ടതുണ്ട്. ഇതിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാകുന്നു. മഷ്‌റൂം കഴുകി വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
തണുത്ത വെള്ളത്തിൽ നന്നായി കഴുകിയതിന് ശേഷം മഷ്‌റൂം കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. അതിനുശേഷം വീണ്ടും നന്നായി കഴുകി വൃത്തിയാക്കണം. ചെറിയ കഷ്ണങ്ങളാക്കി മുറിക്കുന്നത് കഴുകാനും പാകം ചെയ്യാനും എളുപ്പമാണ്. വൃത്തിയാക്കിയതിന് ശേഷം പാകം ചെയ്തെടുത്താൽ മതി.
മഷ്‌റൂമിൽ പറ്റിപ്പിടിച്ച അഴുക്കിനെ ടിഷ്യൂ ഉപയോഗിച്ച് നന്നായി തുടച്ച് വൃത്തിയാക്കണം. അഴുക്ക് പൂർണമായും നീക്കം ചെയ്തതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി. ശേഷം പാകം ചെയ്തെടുക്കാം.
പൂപ്പലിനെ നീക്കം ചെയ്യാം
ചില മഷ്‌റൂമുകളിൽ ചെറിയ പുള്ളികളും പൂപ്പലുമൊക്കെ ഉണ്ടാവുന്നു. ഇത് കഴുകി വൃത്തിയാക്കിയാലും പോകണമെന്നില്ല. അതിനാൽ തന്നെ പാകം ചെയ്യുന്നതിന് മുമ്പ് ഇത് മുറിച്ചു മാറ്റാൻ മറക്കരുത്. അതേസമയം പൂപ്പൽ ഉണ്ടായ ഭാഗം മാത്രം മുറിച്ചുമാറ്റിയാൽ മതി.
മാവ് ഉപയോഗിക്കാം
മാവ് ഉപയോഗിച്ചും മഷ്‌റൂം എളുപ്പം വൃത്തിയാക്കാൻ സാധിക്കും. ഒരു പാത്രത്തിൽ മഷ്‌റൂം ഇട്ടതിന് ശേഷം അതിലേക്ക് മാവ് ഇടാം. ശേഷം കൈകൾ ഉപയോഗിച്ച് നന്നായി ഉരച്ച് വൃത്തിയാക്കണം. അതുകഴിഞ്ഞ് വെള്ളത്തിലിട്ട് നന്നായി കഴുകിയെടുത്താൽ മതി.
തൊലി കളയാം
തൊലി കളഞ്ഞും മഷ്‌റൂം എളുപ്പം വൃത്തിയാക്കാൻ സാധിക്കും. മഷ്‌റൂം നന്നായി കഴുകിയതിന് ശേഷം കത്തി ഉപയോഗിച്ച് തൊലി കളയണം. ശേഷം കഴുകി വൃത്തിയാക്കിയാൽ മതി.