
മീൻ കഴിക്കാൻ നല്ല രുചിയാണെങ്കിലും, അതിൻ്റെ മണം പലർക്കും ഇഷ്ടമില്ലാത്തതാണ്. പ്രത്യേകിച്ച് അടുക്കളയിലും, കയ്യിലും, പാത്രങ്ങളിലുമൊക്കെ തങ്ങിനിൽക്കുന്ന ആ മണം ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാൽ മീൻ പാചകം ചെയ്യുന്നതിന് മുമ്പ് ശരിയായ രീതിയിൽ വൃത്തിയാക്കിയാൽ ഈ മണം പൂർണ്ണമായും ഒഴിവാക്കാം. മീനിന്റെ മണം മാറ്റാനുള്ള 3 എളുപ്പവഴികൾ ഇതാ.
ഇതാണ് ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗ്ഗം. മീനിന്റെ മണം മാറ്റാൻ ഉപ്പും നാരങ്ങയും വളരെ നല്ലതാണ്. ആദ്യം മീൻ തണുത്ത വെള്ളത്തിൽ ചെറുതായി ഒന്ന് കഴുകുക. ശേഷം മീനിൽ നന്നായി ഉപ്പ് പുരട്ടുക. അതിന് മുകളിലേക്ക് നാരങ്ങാനീര് ഒഴിച്ച് പതിയെ ഉരച്ച് കഴുകുക. 10–15 മിനിറ്റ് അങ്ങനെ വെച്ചതിന് ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കാം.
കടുത്ത മണമുള്ള മീനുകൾക്ക് ഇത് ഏറ്റവും നല്ല വഴിയാണ്. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരു ടീസ്പൂൺ മഞ്ഞളും 1–2 ടീസ്പൂൺ വിനാഗിരിയും ചേർക്കുക. ഈ വെള്ളത്തിൽ മീൻ 5–7 മിനിറ്റ് മുക്കിവെക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കുക. ഇത് ബാക്ടീരിയയെയും മണത്തെയും ഒരുപോലെ ഇല്ലാതാക്കും.
അരിപ്പൊടി ഉപയോഗിച്ച് വൃത്തിയാക്കാം
മീനിന് കൂടുതൽ വഴുവഴുപ്പ് ഉണ്ടെങ്കിൽ ഈ രീതി പരീക്ഷിക്കാം. മീനിൽ കുറച്ച് ഗോതമ്പ് പൊടിയോ അരിപ്പൊടിയോ പുരട്ടുക. ഇത് പുരട്ടി പതിയെ ഉരസിയ ശേഷം 5 മിനിറ്റ് കഴിഞ്ഞ് വെള്ളത്തിൽ കഴുകുക. ഇത് മീനിന്റെ വഴുവഴുപ്പ് മാറ്റും. മണം ഇല്ലാതാക്കുകയും ചെയ്യും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
മീൻ എപ്പോഴും തണുത്ത വെള്ളത്തിൽ മാത്രം കഴുകുക, ചൂടുവെള്ളം മണം കൂട്ടും. വൃത്തിയാക്കിയ ശേഷം മീൻ തുറന്നുവെക്കരുത് ഉടൻ തന്നെ മസാല പുരട്ടാൻ ശ്രദ്ധിക്കണം. കയ്യിലെ മണം മാറ്റാൻ നാരങ്ങ ഉപയോഗിച്ച് കഴുകാം.