ട്രൻഡുകളും പ്രവണതകളും മാറിമറിഞ്ഞുവരും, എന്നാൽ വർഷങ്ങൾ നിലനിൽക്കേണ്ട വീടിന് വേണ്ട മെറ്റീരിയൽസ് തിരഞ്ഞെടുക്കുമ്പോൾ നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Published : Jul 25, 2025, 06:10 PM IST
George K Thomas

Synopsis

പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ, സിമെൻ്റ്, പൂഴി എന്നിവ ഉപയോഗിച്ചുള്ള ഘനം കൂടിയ പ്ലാസ്റ്ററിങ്ങിന് പകരം കനംകുറഞ്ഞ ജിപ്സം പ്ലാസ്റ്ററിങ് പ്രചാരത്തിൽ ഉണ്ട്. ഇവ അകം ചുവരുകൾക്ക് അനുയോജ്യമാണ്.

കുറച്ചു വർഷങ്ങൾക്കു മുമ്പ് വരെ മര ഉരുപ്പടികൾ കൂടുതൽ ഉപയോഗിച്ച്, പ്രത്യേകിച്ച് ജനൽ, വാതിൽ, സ്റ്റെയർകേസ് എന്നിവ നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ ശൈലി ആയിരുന്നു അനുവർത്തിച്ചു പോന്നിരുന്നത്. വനനശീകരണം പോലുള്ള പ്രകൃതി ചൂക്ഷണങ്ങൾ ഒഴിവാക്കി പുതുതായി നട്ട് പിടിപ്പിച്ച പാഴ്‌മരങ്ങൾ വച്ചുണ്ടാക്കുന്ന പ്ലൈവുഡ്, പാർട്ടിക്കിൾ ബോർഡ് എന്നിവ ഉപയോഗിച്ച് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ വളരെ വേഗം പണിതീർക്കുന്നതാണ് [Nut and Bolt System] പുതിയ ട്രെൻഡ്.

ഏതു കളറിലും ടെക്സ്ചറിലും നാച്ചുറൽ ഫിനിഷിങ് ഉള്ള കനംകുറഞ്ഞ ലാമിനേറ്റുകൾ പ്ലൈവുഡ് പ്രതലത്തിൽ പ്രസ്സ് ചെയ്‌ത് ഉപയോഗിക്കുന്നതാണ് രീതി. ഇവകൊണ്ട് ഫർണിച്ചർ, സ്റ്റോറേജ് ഷെൽഫ് എന്നിവ നല്ല രീതിയിൽ നിർമ്മിക്കാൻ സാധിക്കും. Stainless steel Toughened Glass/ Polycarbonate Sheet എന്നിവയുടെ ഉപയോഗവും വളരെ അധികം പ്രചാരത്തിൽ ഉണ്ട്.

ജനലിനും വാതിലുകൾക്കും UPVC ഫ്രയിമുകൾ ഉപയോഗിച്ച് വളരെവേഗം ഭംഗിയോടെയും വെടിപ്പോടെയും പണി തീർക്കുവാൻ സാധിക്കും. നാച്ചുറൽ അല്ലെങ്കിൽ ഓർഗാനിക്ക് റീസൈക്ലിങ് മെറ്റീരിയൽസ് ഉപയോഗിച്ച് ഗ്രീൻ സർട്ടിഫിക്കേഷൻ ലഭിക്കുന്ന രീതിയിലുള്ള സാമഗ്രികൾ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണ ശൈലിയാണ് ഭാവിയിലേക്കുള്ള ചൂണ്ടുപലക. 

ഫ്ലോറിങ് മെറ്റീരിയൽസിനും വളരെ അധികം ചോയ്സ് ഉണ്ട്. ക്ലേ ടൈൽസ്, സെറാമിക്, വിട്രിഫൈഡ് ടൈൽസ്, നാച്ചുറൽ മാർബിൾ, ഗ്രാനൈറ്റ്, തടികൊണ്ടുള്ള ഫ്ലോറിങ് എന്നിവയെല്ലാം പ്രചാരത്തിൽ ഉണ്ട്. മൊസൈക് ടൈൽസും പുതിയ ട്രെൻഡ് ആയി തിരിച്ചുവരുന്നുണ്ട്.

പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ, സിമെൻ്റ്, പൂഴി എന്നിവ ഉപയോഗിച്ചുള്ള ഘനം കൂടിയ പ്ലാസ്റ്ററിങ്ങിന് പകരം കനംകുറഞ്ഞ ജിപ്സം പ്ലാസ്റ്ററിങ് പ്രചാരത്തിൽ ഉണ്ട്. ഇവ അകം ചുവരുകൾക്ക് അനുയോജ്യമാണ്. ട്രൻഡുകളും പ്രവണതകളും മാറിമറിഞ്ഞുവരും പക്ഷെ വളരെ അധികം വർഷങ്ങൾ നിലനിൽക്കേണ്ട വീടിന് വേണ്ട മെറ്റീരിയൽസ് തിരഞ്ഞെടുക്കുമ്പോൾ ഈട് നിൽക്കുന്നതും, സൗന്ദര്യാത്മകവും, പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കൾ വേണം ഉപയോഗിക്കുവാൻ.

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്