
അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് സ്‌ക്രബർ. പാത്രങ്ങൾ എളുപ്പത്തിൽ കഴുകി വൃത്തിയാക്കാൻ അടുക്കളയിൽ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് സ്‌ക്രബർ. എന്നാൽ പാത്രങ്ങൾ വൃത്തിയാക്കുന്നതിനപ്പുറം സ്‌ക്രബറിന് വൃത്തി ഉണ്ടോയെന്ന് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? ഉപയോഗത്തിന് അനുസരിച്ച് ഇതിൽ അഴുക്കും അണുക്കളും ധാരാളമുണ്ടാകാം. ഇത് ഉപയോഗിച്ച് പിന്നെയും കഴുകുമ്പോൾ പാത്രങ്ങളിൽ അണുക്കൾ പറ്റിയിരിക്കാൻ കാരണമാകുന്നു. നമ്മൾ നിസാരമാണെന്ന് കരുതുന്ന പലകാര്യങ്ങളും വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
2. ഓരോ പാത്രങ്ങൾക്കും വ്യത്യസ്തമായ സ്‌ക്രബറുകൾ ലഭ്യമാണ്. അതിനനുസരിച്ച് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. നോൺ സ്റ്റിക്ക് പാത്രങ്ങൾക്ക് സ്‌പോഞ്ചും കട്ടിയുള്ള പാത്രങ്ങൾക്ക് സ്റ്റീൽ സ്‌ക്രബറും ഉപയോഗിക്കാം.
3. ആഴ്‌ചയിൽ ഒരിക്കൽ ഉപ്പും വിനാഗിരിയും ചേർത്ത ചൂടുവെള്ളത്തിൽ സ്‌ക്രബർ മുക്കിവയ്ക്കണം. ഇത് സ്‌ക്രബറിലെ അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ സ്‌ക്രബറിലെ ദുർഗന്ധവും മാറിക്കിട്ടും.
4. സ്‌ക്രബർ വെള്ളത്തിലിട്ട് 5 മിനിറ്റ് തിളപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതും അണുക്കളെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.
5. കാലക്രമേണ സ്‌ക്രബർ ഉപയോഗിക്കാൻ കഴിയാതെ ആകും. കാലാവധി കഴിഞ്ഞിട്ടും ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. 5 ആഴ്ചയിൽ കൂടുതൽ ഒരു സ്‌ക്രബർ ഉപയോഗിക്കാൻ പാടില്ല. പഴകിയെന്ന് തോന്നിയാൽ ഉടൻ മാറ്റി പുതിയത് വാങ്ങണം.