ചില ചെടികൾ ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും. എന്നാൽ മറ്റുചിലതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നു.

വീട്ടിൽ ചെടികൾ വളർത്തുന്നതിന്റെ ഭംഗിയും അത് നൽകുന്ന സന്തോഷവും വേറെ തന്നെയാണ്. ചില ചെടികൾ ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും. എന്നാൽ മറ്റുചിലതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നു. ബേസിൽ ചെടി വീട്ടിൽ വളർത്തുമ്പോൾ പ്രധാനമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1.ശൈത്യകാലത്ത് വളർത്തരുത്

ബേസിൽ ചെടി ശൈത്യകാലത്ത് വളർത്തുന്നത് ഒഴിവാക്കണം. ഇത് ചെടി നന്നായി വളരുന്നതിന് തടസമാകുന്നു. ചെടിക്ക് എപ്പോഴും ചൂടാണ് ആവശ്യം.

2. വായുസഞ്ചാരം ഉണ്ടാകണം

എല്ലാത്തരം ചെടികളും ഒരുമിച്ച് വളർത്തുന്നത് ഒഴിവാക്കാം. ശരിയായ വായു സഞ്ചാരമില്ലെങ്കിൽ ചെടികൾ നന്നായി വളരുകയില്ല. കൂടാതെ ചെടികളിൽ പലതരം രോഗങ്ങൾ വരാനും ഇത് കാരണമാകുന്നു. അതേസമയം ബേസിൽ ചെടി ചട്ടിയിലും എളുപ്പം വളർത്താവുന്നതാണ്.

3. അമിതമായി വെള്ളമൊഴിക്കുന്നത്

ബേസിൽ ചെടിക്ക് വളരാൻ വെള്ളം ആവശ്യമാണെങ്കിലും അമിതമായി വെള്ളമൊഴിക്കുന്നത് ചെടി പെട്ടെന്ന് നശിക്കാൻ കാരണമാകും. മണ്ണ് നന്നായി വരണ്ടതിന് ശേഷം മാത്രം ബേസിൽ ചെടിക്ക് വെള്ളമൊഴിക്കാം.

4. പ്രകാശത്തിന്റെ ലഭ്യത

ബേസിൽ ചെടിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. 6 മുതൽ 8 മണിക്കൂർ വരെ ചെടിക്ക് നേരിട്ട് സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. വീടിനുള്ളിലാണ് വളർത്തുന്നതെങ്കിൽ എൽഇഡി ലൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്.