ചൂടുകാലത്ത് ധരിക്കാൻ വെള്ള മാത്രമല്ല, ഈ നിറങ്ങളും ബെസ്റ്റാണ്

Published : Mar 13, 2026, 05:42 PM IST
dress

Synopsis

ചൂട് കാലത്ത് ധരിക്കേണ്ട വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും ഈ ഘട്ടത്തിൽ വളരെ പ്രധാനമാണ്. പ്രത്യേകിച്ചും വസ്ത്രത്തിന്റെ നിറവും തുണിത്തരവും ചൂടിനെ നേരിട്ട് സ്വാധീനിക്കുന്നു.

വേനൽക്കാലം തുടങ്ങിയതോടെ ചൂട് കൂടുകയാണ്. ഈ സമയത്ത് കൂളായിരിക്കാൻ പല വഴികളും നമ്മൾ നോക്കാറുണ്ട്. ചൂടുകാലത്ത് ധരിക്കേണ്ട വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും ഈ ഘട്ടത്തിൽ വളരെ പ്രധാനമാണ്. പ്രത്യേകിച്ചും വസ്ത്രത്തിന്റെ നിറവും തുണിത്തരവും ചൂടിനെ നേരിട്ട് സ്വാധീനിക്കുന്നു. ശരിയായ നിറവും ഭാരം കുറഞ്ഞ തുണികളും ധരിച്ചാൽ വേനൽക്കാലത്തും ശരീരം കൂളായിരിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

വസ്ത്രങ്ങൾ തെരഞ്ഞെടുക്കേണ്ടത്

ഓരോ നിറവും സൂര്യരശ്മികളോട് വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്. ചില നിറങ്ങൾ ചൂടിനെ പ്രതിഫലിപ്പിച്ച് പുറന്തള്ളുമ്പോൾ, മറ്റുചിലത് ചൂട് വലിച്ചെടുക്കും. ഇതുകൊണ്ടാണ് വേനൽക്കാലത്ത് ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ പറയുന്നത്.

വെള്ള നിറം

ചൂട് സമയങ്ങളിൽ വെള്ള നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. വെള്ള നിറം സൂര്യരശ്മികളെ ഒട്ടും വലിച്ചെടുക്കുന്നില്ല. ഇത് ശരീരം കൂടുതൽ ചൂടാകുന്നത് തടയുകയും തണുപ്പ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും. അതിനാൽ, വെള്ള ഷർട്ടുകൾ, കുർത്തകൾ, ഡ്രസ്സുകൾ എന്നിവ ചൂടുകാലത്ത് ഉപയോഗിക്കാവുന്നതാണ്.

ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ

വെള്ള മാത്രമല്ല, മറ്റ് ഇളം നിറങ്ങളും വേനൽക്കാലത്ത് നല്ലതാണ്. ഇളം നീല, ഇളം പിങ്ക്, മഞ്ഞ, ക്രീം, ബീജ്, ആകാശ നീല തുടങ്ങിയ നിറങ്ങൾ ശരീരം തണുപ്പിക്കാൻ സഹായിക്കും. ഈ നിറങ്ങൾ കാഴ്ചയ്ക്ക് മാത്രമല്ല മാനസികമായും ഒരു ഫ്രഷ് ഫീൽ നൽകുന്നു.

ഇത് ഒഴിവാക്കാം

വേനൽക്കാലത്ത് കടും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം. കറുപ്പ്, കടും നീല, കടും തവിട്ട്, കടും പച്ച തുടങ്ങിയ നിറങ്ങൾ സൂര്യരശ്മികളെ വലിയ അളവിൽ വലിച്ചെടുക്കും. ഇത് ശരീരം വേഗത്തിൽ ചൂടാകാനും കൂടുതൽ വിയർക്കാനും കാരണമാകും. അതിനാൽ കനത്ത വെയിലത്ത് ഇത്തരം നിറങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക.

PREV
Read more Articles on
click me!

Recommended Stories

ബക്കറ്റ് ഗാർഡനിംഗ്: ബാൽക്കണി മനോഹരമാക്കാൻ ഈ പൂക്കൾ വളർത്തൂ
മണ്ണില്ലാതെ വെള്ളത്തിൽ എളുപ്പം വളരുന്ന മനോഹരമായ ഇൻഡോർ ചെടികൾ