നിങ്ങൾ പോകുന്നിടത്ത് ഇനി വീടും കൊണ്ടുപോകാം; അറിയാം പ്രീ ഫാബ്രിക്കേറ്റഡ് വീടുകളെക്കുറിച്ച് 

Published : Feb 25, 2025, 04:16 PM IST
നിങ്ങൾ പോകുന്നിടത്ത് ഇനി വീടും കൊണ്ടുപോകാം; അറിയാം പ്രീ ഫാബ്രിക്കേറ്റഡ് വീടുകളെക്കുറിച്ച് 

Synopsis

നമുക്ക് ആവശ്യമായ സാധനങ്ങളെല്ലാം എപ്പോൾ വേണമെങ്കിലും എന്ത് വേണമെങ്കിലും  എളുപ്പത്തിൽ ലഭിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ഉള്ളത്. കാലങ്ങൾ മാറുംതോറും പുതിയ കാര്യങ്ങൾ വന്നുകൊണ്ടേയിരിക്കും.

നമുക്ക് ആവശ്യമായ സാധനങ്ങളെല്ലാം എപ്പോൾ വേണമെങ്കിലും എന്ത് വേണമെങ്കിലും  എളുപ്പത്തിൽ ലഭിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ഉള്ളത്. കാലങ്ങൾ മാറുംതോറും പുതിയ കാര്യങ്ങൾ വന്നുകൊണ്ടേയിരിക്കും. എന്നാൽ, നിങ്ങൾ ഞെട്ടുന്ന ഒരു കാര്യം പറയട്ടേ. സാധനങ്ങൾ വാങ്ങുന്നതുപോലെ ഇനി എളുപ്പത്തിൽ വീടും വാങ്ങിക്കാൻ സാധിക്കും. കേരളത്തിൽ പ്രചാരമേറുന്ന പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ എന്താണെന്ന് അറിയണ്ടേ? 

വീട് വെച്ചുപോയത് കൊണ്ട് മറ്റൊരിടത്തേക്ക് മാറി താമസിക്കാൻ കഴിയിലെന്ന് ഓർത്ത് ഇനിയാരും നിരാശപ്പെടേണ്ടി വരില്ല. നിങ്ങൾ പോകുന്ന സ്ഥലത്തൊക്കെ കൊണ്ട് പോകാൻ കഴിയുന്ന പോർട്ടബിൾ ഹൗസുകളാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ. ഫാക്ടറികളിൽ നിർമ്മിച്ച ഇത്തരം വീടുകൾ വിവിധ സൈറ്റുകളിലേക്ക് വിൽപനക്കായി എത്തിച്ചുകൊടുക്കും. ഇതിൽ മോഡുലാർ, കണ്ടെയ്നർ, പാനൽ ബിൽറ്റ് തുടങ്ങിയ തരം വീടുകളാണ് ലഭ്യമായിട്ടുള്ളത്.

പ്രീ ഫാബ്രിക്കേറ്റഡ് വീടുകളുടെ ഗുണങ്ങൾ 

1. എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്നവയാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ.

2. പരമ്പരാഗത വീടുകൾ നിർമ്മിക്കുന്നതിനേക്കാൾ ചിലവ് കുറവാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നിർമ്മിക്കാൻ.

3. ഉടമസ്ഥന്റെ ആവശ്യങ്ങൾക്കനുസരിച്ച് വീട് കസ്റ്റമൈസ് ചെയ്യാൻ സാധിക്കും. 

പ്രീ ഫാബ്രിക്കേറ്റഡ് വീടുകളുടെ നിർമ്മാണം 

വീട് നിർമാണ ഫാക്ടറികളിലാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നിർമ്മിക്കുന്നത്. നിർമ്മാണത്തിന് ശേഷം ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് വീട് എവിടെ വേണമെങ്കിലും എത്തിച്ചു കൊടുക്കും. ശേഷം ആ സ്ഥലവുമായി യോജിപ്പിച്ചാണ് വീടൊരുക്കുന്നത്. പൂർണമായും ഫർണിഷിങ് ചെയ്ത വീടുകളാണ് ഇത്. അതുകൊണ്ട് തന്നെ എ.സി, കട്ടിൽ, കിടക്ക, കസേര, ലൈറ്റ് തുടങ്ങി എല്ലാ അവശ്യ സാധനങ്ങളും വീടിനുള്ളിൽ ഉണ്ടാകും. 

അസംസ്‌കൃത വസ്തുക്കൾ ഇല്ല 

സിമന്റ്, കല്ല്, മെറ്റൽ തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിക്കാതെയാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നിർമ്മിക്കുന്നത്. അടിത്തറ മുതൽ മേൽക്കൂര വരെ വ്യത്യസ്തമായ സാമഗ്രികൾ ഉപയോഗിച്ചാണ് വീട് പണിയുന്നത്. വീടിന്റെ മൊത്തം സ്ട്രക്ച്ചറിന് നൽകുന്നത് സ്റ്റീൽ മെറ്റീരിയലാണ്. വീടിന്റെ അടിഭാഗത്ത് ടൈൽ അല്ലെങ്കിൽ സിമന്റ് നൽകും. എന്നാൽ ജനാലയും വാതിലുമെല്ലാം മരത്തിലോ, അലുമിനിയത്തിലോ ആണ് തയ്യാറാക്കുന്നത്. റൂഫിങ്ങിന് ഓട്, ഷിംഗിൾസ് അല്ലെങ്കിൽ അലുമിനിയം ഷീറ്റ് മുതലായവയാണ് ഉപയോഗിക്കുന്നത്.

പലതരം വീടുകൾ 

പലതരത്തിലാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നിർമ്മിക്കുന്നത്. ഒറ്റ മുറിയുള്ള ചെറിയ വീട് തുടങ്ങി  ടൂറിസ്റ്റ് റിസോർട്ടുകൾ വരെ നിർമ്മിക്കാൻ സാധിക്കും. ഒരു വീടിന് ആവശ്യമായ എല്ലാ കാര്യങ്ങളും അതായത് പ്ലംബിംഗ്, വയറിങ് തുടങ്ങിയ കാര്യങ്ങൾ വരെ ചെയ്തുകൊടുക്കും. 20 മുതൽ 25 ലക്ഷം വരെയാണ് ഫാബ്രിക്കേറ്റഡ് വീടുകളുടെ വില വരുന്നത്. വീടിന്റെ വലിപ്പം അനുസരിച്ച് വിലയിൽ മാറ്റങ്ങൾ വരും. മികച്ച ഗുണനിലവാരമുള്ള സാമഗ്രികൾ ഉപയോഗിച്ചാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നിർമ്മിക്കുന്നത്. കൂടാതെ തണുപ്പും ചൂടും നിയന്ത്രിക്കാൻ വേണ്ടി ഭിത്തികളിൽ ഇൻസുലേഷനും ചെയ്യാറുണ്ട്.

പാത്രങ്ങളിലെ എണ്ണമയം എളുപ്പത്തിൽ നീക്കം ചെയ്യാം; ഇങ്ങനെ ചെയ്താൽ മതി

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്