
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും സ്പ്രേ ചെയ്ത വസ്ത്രങ്ങളിൽ അതിന്റെ കറപറ്റി വെള്ള നിറത്തിൽ കാണപ്പെടുന്നത്.
പെർഫ്യൂം ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ചും കക്ഷങ്ങളുടെ ഭാഗത്ത് വെള്ളപ്പാടുകൾ ഉണ്ടാകുന്നത് സ്ഥിരമാണ്. തുണിയും പെർഫ്യൂമിൽ അടങ്ങിയിരിക്കുന്ന ചേരുവകളും വിയർപ്പും കൂടി ചേരുമ്പോഴാണ് വസ്ത്രങ്ങളിൽ ഇത്തരത്തിൽ കറ ഉണ്ടാവുന്നത്. ഈ കറയെ നീക്കം ചെയ്യാൻ ഇത്രയും മാത്രം നിങ്ങൾ ചെയ്താൽ മതി.
1. വസ്ത്രത്തിൽ കറയുണ്ടായാൽ നിറവ്യത്യാസവും ദുർഗന്ധവും ഉണ്ടാകുന്നു. ഇത്തരം കറകളെ കളയാൻ വിനാഗിരിയും സ്‌ക്രബറും മാത്രം മതി.
2. രണ്ട് ടേബിൾസ്പൂൺ വിനാഗിരിയും തണുത്ത വെള്ളവും എടുത്തതിന് ശേഷം ഇത് മിക്സ് ചെയ്യണം. വസ്ത്രങ്ങളുടെ എണ്ണമനുസരിച്ച് വിനാഗിരിയുടെ അളവും കൂട്ടാം. വിനാഗിരി ചേർത്ത ലായനിയിൽ ബ്രഷ് മുക്കിവെച്ചതിന് ശേഷം അതെടുത്ത് കറയുള്ള ഭാഗത്ത് നന്നായി ഉരച്ച് കഴുകണം.
3. ഒരു ബക്കറ്റിൽ തണുത്ത വെള്ളവും കുറച്ച് വിനാഗിരിയും ചേർത്തതിന് ശേഷം അതിലേക്ക് കറയുള്ള വസ്ത്രം അര മണിക്കൂർ കുതിർക്കാൻ ഇടണം.
4. വസ്ത്രം നന്നായി കുതിർന്നതിന് ശേഷം സോപ്പ് പൊടി ഉപയോഗിച്ച് കഴുകിയെടുക്കണം. ഇത് കറയെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.
5. വെള്ള വസ്ത്രങ്ങളിൽ മഞ്ഞ നിറത്തിലാണ് ഇത്തരം കറകൾ കാണപ്പെടുന്നത്. ഇങ്ങനെ കറ പറ്റുമ്പോൾ പിന്നീട് വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുവാനും സാധിക്കില്ല.
6. വെള്ള വസ്ത്രങ്ങളിലെ കറയെ നീക്കം ചെയ്യാൻ തണുത്ത വെള്ളത്തിൽ ബേക്കിംഗ് സോഡയും ഹൈഡ്രജൻ പെറോക്സൈഡും ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം.
7. ശേഷം കറയുള്ള ഭാഗത്ത് ബേക്കിങ് സോഡ പേസ്റ്റ് പുരട്ടിയതിന് ശേഷം ബ്രഷ് ഉപയോഗിച്ച് നന്നായി ഉരക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചിരിക്കാം.
8. ശേഷം സോപ്പ് പൊടി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയെടുക്കണം. ഇത് വസ്ത്രത്തിലെ കറയെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.
അടുക്കളയിൽ മാത്രമല്ല, അതിന് പുറത്തും ഉപ്പിന് ഉപയോഗങ്ങളുണ്ട്; ഇങ്ങനെ ചെയ്യൂ