അടുക്കളയിൽ മാത്രമല്ല, അതിന് പുറത്തും ഉപ്പിന് ഉപയോഗങ്ങളുണ്ട്; ഇങ്ങനെ ചെയ്യൂ

Published : May 01, 2025, 01:24 PM ISTUpdated : May 01, 2025, 01:59 PM IST
അടുക്കളയിൽ മാത്രമല്ല, അതിന് പുറത്തും ഉപ്പിന് ഉപയോഗങ്ങളുണ്ട്; ഇങ്ങനെ ചെയ്യൂ

Synopsis

അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന് രുചി നൽകാൻ മാത്രമല്ല വേറെയുമുണ്ട് നിരവധി ഗുണങ്ങൾ.

ഉപ്പില്ലാത്ത ഭക്ഷണത്തെ കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന് രുചി നൽകാൻ മാത്രമല്ല വേറെയുമുണ്ട് നിരവധി ഗുണങ്ങൾ. ഉപ്പിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ. 

നിലത്ത് വീണ് പൊട്ടിയ മുട്ട 

അടുക്കളയിൽ മുട്ട നിലത്ത് വീണ് പൊട്ടിയോ? എങ്കിൽ എങ്ങനെ വൃത്തിയാക്കുമെന്നത് ഓർത്ത് വിഷമിക്കേണ്ട. മുട്ട വീണുടഞ്ഞ ഭാഗത്ത് കുറച്ച് ഉപ്പിട്ട് കൊടുത്താൽ വൃത്തിയാക്കൽ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. 

മുട്ട കേടുവന്നതാണോ എന്നറിയാം 

കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് രണ്ട്‌ ടേബിൾസ്പൂൺ ഉപ്പിട്ട് കൊടുക്കണം. ഇത് വെള്ളത്തിൽ      
മുങ്ങുകയാണെങ്കിൽ അതിനർത്ഥം മുട്ടയ്ക്ക് കേടില്ലെന്നാണ്. 

തുണികളിലെ നിറം 

ഉപ്പ് ചേർത്ത വെള്ളത്തിൽ തുണികൾ മുക്കിവയ്ക്കണം. ഒരു മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം വസ്ത്രങ്ങൾ നന്നായി കഴുകിയെടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ വസ്ത്രത്തിൽ നിന്നും നിറം പോകുന്നത് ഒഴിവാക്കാൻ സാധിക്കും. 

പ്രാണികൾ 

വീടിനുള്ളിലും അടുക്കളയിലും, പ്രാണികളുടെയും ജീവികളുടെയും ശല്യം ഉണ്ടെങ്കിൽ ഉപ്പ് ഉപയോഗിച്ച് ഇവയെ തുരത്താൻ സാധിക്കും. സ്ഥിരമായി പ്രാണികൾ വരുന്ന ഇടങ്ങളിൽ കുറച്ച് ഉപ്പ് വിതറിക്കൊടുത്താൽ മാത്രം മതി. കൂടാതെ ഇത് അണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

തേനീച്ച കുത്ത് 

തേനീച്ച കുത്തേറ്റാൽ പരിഭ്രാന്തരാകേണ്ടതില്ല. ഉപ്പ് ഉപയോഗിച്ച് മുറിവിനെ ഭേദമാക്കാൻ സാധിക്കും. കാരണം ഉപ്പിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കുത്തേറ്റ ഭാഗത്ത് ഉപ്പിട്ടാൽ വീക്കം കുറയുന്നു.

ദുർഗന്ധം അകറ്റാം 

ഉപ്പിന് വൃത്തിയാക്കാൻ മാത്രമല്ല ദുർഗന്ധത്തെ അകറ്റാനും സാധിക്കും. ഫ്രിഡ്ജ്, ഷൂസ് എന്നിവയിൽ ഉണ്ടാകുന്ന ദുർഗന്ധങ്ങളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഉപ്പ് മാത്രം മതി.

സ്റ്റൗവിൽ നിന്നും വരുന്ന തീയിൽ നിറവ്യത്യാസമുണ്ടോ? എങ്കിൽ സൂക്ഷിക്കണേ

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്