
പലതരത്തിലുള്ള പാത്രങ്ങളാണ് നമ്മൾ അടുക്കളയിൽ ഉപയോഗിക്കാറുള്ളത്. ജോലികൾ എളുപ്പം ആകണമെങ്കിൽ എല്ലാത്തരം സാധനങ്ങളും അടുക്കളയിൽ ഉണ്ടാവേണ്ടതുണ്ട്. ഓരോ ഭക്ഷണ സാധനവും പാകം ചെയ്യുന്നതിന് വ്യത്യസ്തമായ പാത്രങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത്. അലുമിനിയം പാത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾ പാചകം ചെയ്യാറുണ്ടോ. എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
2. ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ദോഷങ്ങളും അലുമിനിയം പാത്രങ്ങൾക്കുണ്ട്. അമിതമായി ചൂടാകുമ്പോൾ അലുമിനിയം ലയിച്ച് ഭക്ഷണത്തിൽ കലരാൻ സാധ്യത കൂടുതലാണ്. ഇത് പലതരം രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. നാരങ്ങ, വിനാഗിരി തുടങ്ങിയ അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യുന്നതും ദോഷകരമാണ്.
3. അതേസമയം ഉയർന്ന നിലവാരമുള്ള അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നത് പൊതുവെ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. സുരക്ഷിതമായ പാചകത്തിന്, നല്ല നിലവാരമുള്ള ആനോഡൈസ്ഡ് അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
4. ആനോഡൈസ്ഡ് അലുമിനിയം സാധാരണ അലുമിനിയം പാത്രങ്ങൾ പോലെ തന്നെയാണ് ചൂടാവുന്നത് എന്നാൽ ഭക്ഷണത്തിലേക്ക് അലുമിനിയം ലയിക്കുന്നതിനെ തടയുന്ന നോൺ സ്റ്റിക്ക് പ്രതലം ഇതിനുണ്ട്. കൂടാതെ ഈ പാത്രങ്ങൾ ഉപയോഗിക്കാനും എളുപ്പമാണ്.