നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത 5 സാധനങ്ങൾ ഇതാണ്

Published : Sep 11, 2025, 02:54 PM IST
Lemon

Synopsis

നിരവധി ആരോഗ്യ ഗുണങ്ങളും ഉപയോഗവുമുള്ള ഒന്നാണ് നാരങ്ങ. എന്നാൽ വീട് വൃത്തിയാക്കാനും നാരങ്ങ ഉപയോഗിക്കാറുണ്ട്. ഇതിന്റെ ശക്തിയുള്ള അസിഡിറ്റി വൃത്തിയാക്കൽ ജോലി എളുപ്പമുള്ളതാക്കുന്നു. എന്നാൽ എല്ലാം നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ല.

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നാരങ്ങ. നിരവധി ഗുണങ്ങളും ഉപയോഗങ്ങളുമുള്ള നാരങ്ങ വീട് വൃത്തിയാക്കാനും ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാം നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കുകയില്ല. ഇതിന്റെ ശക്തമായ അസിഡിറ്റി സാധനങ്ങൾക്ക് കേടുപാടുകൾ വരുത്താൻ കാരണമാകുന്നു. നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത സാധനങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

അലുമിനിയം പാത്രങ്ങൾ

നാരങ്ങ ഉപയോഗിച്ച് അലുമിനിയം പാത്രങ്ങൾ വൃത്തിയാക്കാൻ പാടില്ല. നാരങ്ങയുടെ നീരും അലുമിനിയവുമായി പ്രതിപ്രവർത്തനം ഉണ്ടാവുകയും പാത്രത്തിൽ കറുത്ത പാടുകൾ ഉണ്ടാവുകയും ചെയ്യുന്നു. അലുമിനിയം പാത്രങ്ങൾ വൃത്തിയാക്കാൻ കഠിനമല്ലാത്ത ഡിഷ് സോപ്പുകൾ ഉപയോഗിക്കാവുന്നതാണ്.

ഇലട്രിക് ഉപകരണങ്ങൾ

ടിവി സ്ക്രീൻ, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, നാരങ്ങ ഉപയോഗിച്ച് ഒരിക്കലും തുടയ്ക്കരുത്. ഇത് ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടർ എന്നിവ ഈർപ്പമുള്ള മൈക്രോഫൈബർ തുണി ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

ചെമ്പ് പാത്രങ്ങൾ

ചെമ്പ് പാത്രങ്ങൾ ഒരിക്കലും നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ല. ഇത് കറയെയും അണുക്കളെയും എളുപ്പം ഇല്ലാതാക്കുമെങ്കിലും പാത്രത്തിന് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്.

തടികൊണ്ടുള്ള പ്രതലങ്ങളും ഫർണിച്ചറുകളും

നാരങ്ങ വൃത്തിയാക്കാൻ നല്ലതാണെങ്കിലും തടികൊണ്ടുള്ള പ്രതലങ്ങളും ഫർണിച്ചറുകളും ഇത് ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ല. ഇത് തടിക്ക് കേടുപാടുകൾ ഉണ്ടാവാനും നിറം മാറാനും കാരണമാകുന്നു.

കാസ്റ്റ് അയൺ

നാരങ്ങ ഉപയോഗിച്ച് കാസ്റ്റ് അയൺ പാത്രങ്ങൾ വൃത്തിയാക്കുന്നത് നല്ലതല്ല. നാരങ്ങയുടെ ശക്തമായ അസിഡിറ്റി പാത്രം തുരുമ്പെടുക്കാൻ കാരണമാകുന്നു. ചൂട് വെള്ളവും ബ്രഷും ഉപയോഗിച്ച് കാസ്റ്റ് അയൺ പാത്രങ്ങൾ വൃത്തിയാക്കാവുന്നതാണ്.

മാർബിൾ, ഗ്രാനൈറ്റ്

അടുക്കളയിലെ മാർബിൾ, ഗ്രാനൈറ്റ് കൗണ്ടർടോപുകൾ വൃത്തിയാക്കാൻ നാരങ്ങ ഉപയോഗിക്കരുത്. ഇത് പ്രതലങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്