
അടുക്കളയിൽ പലതരം മെറ്റീരിയലിൽ ഉള്ള പാത്രങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പോരായ്മകളുമുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾക്ക് ഭക്ഷണത്തിന്റെ രുചിയെ സ്വാധീനിക്കാൻ സാധിക്കും. എന്നാൽ അടുക്കളയിലെ ഏറ്റവും ബോറൻ പണി പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതാണ്. കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണിത്. അടുക്കളയിൽ ഉപയോഗിക്കുന്ന തടിപ്പാത്രങ്ങൾ കഴുകി വൃത്തിയാക്കേണ്ടത് ഇങ്ങനെയാണ്.
ഉപയോഗം കഴിഞ്ഞതിന് ശേഷം ഭക്ഷണാവശിഷ്ടങ്ങൾ കഴുകി കളയണം. ചൂട് വെള്ളവും ഡിഷ് വാഷറും ഉപയോഗിച്ച് ബ്രഷ് അല്ലെങ്കിൽ സ്‌ക്രബർ കൊണ്ട് നന്നായി ഉരച്ച് കഴുകണം. അതേസമയം വെള്ളത്തിൽ മുക്കിവയ്ക്കുന്നതും ഡിഷ്‌വാഷറിൽ കഴുകുന്നതും ഒഴിവാക്കാം. ഇത് പാത്രത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.
തടി ആയതിനാൽ തന്നെ ഇതിൽ അഴുക്കും കറയും പറ്റിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. എത്ര സോപ്പ് ഉപയോഗിച്ച് കഴുകിയാലും ഇത് വൃത്തിയാവുകയുമില്ല. തടിപ്പാത്രങ്ങൾ അണുവിമുക്തമാക്കാൻ വിനാഗിരി അല്ലെങ്കിൽ നാരങ്ങ ഉപയോഗിക്കാം. പാത്രത്തിൽ കുറച്ച് ഉപ്പ് വിതറിയതിന് ശേഷം നാരങ്ങ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.
ഉണക്കണം
മറ്റു പാത്രങ്ങളെപോലെയല്ല തടിപ്പാത്രങ്ങൾ. കഴുകിയതിന് ശേഷം നന്നായി ഉണക്കേണ്ടത് വളരെ പ്രധാനമാണ്. കഴുകിയാൽ ഉടൻ വെള്ളം തുടച്ചെടുക്കുകയോ ഉണക്കാൻ വയ്ക്കുകയോ ചെയ്യണം.
ബേക്കിംഗ് സോഡ
തടിപ്പാത്രങ്ങൾ ആഴത്തിൽ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്ത് കുഴമ്പുപോലെയാക്കണം. ശേഷം കഴുകി നന്നായി ഉണക്കാം. ഇത് പാത്രത്തിലുള്ള കറയെയും ദുർഗന്ധത്തെയും ഇല്ലാതാക്കുന്നു.
എണ്ണ ഉപയോഗിക്കാം
തടി ആയതുകൊണ്ട് തന്നെ പാത്രത്തിന് കേടുപാടുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴുകി ഉണക്കിയതിന് ശേഷം പാത്രത്തിൽ എണ്ണ പുരട്ടുന്നത് ഇതിനെ ഉണ്ടാവുന്നതിനെ തടയുന്നു.