കിടക്കയുടെ അടിയിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 വസ്തുക്കൾ ഇതാണ്

Published : Oct 13, 2025, 10:54 PM IST
bedroom

Synopsis

വീടിന് എത്രയൊക്കെ വലിപ്പം ഉണ്ടെങ്കിലും സാധനങ്ങൾ സൂക്ഷിക്കാൻ മതിയായ സ്ഥലം ഉണ്ടാവുകയില്ല. അതിനാൽ തന്നെ കാണുന്ന സ്ഥലങ്ങളിലൊക്കെ ഓരോ സാധനങ്ങളും സൂക്ഷിച്ച് വയ്ക്കും. ഇവ കിടക്കയുടെ അടിയിൽ സൂക്ഷിക്കാൻ പാടില്ല.

ചെറുത് ആണെങ്കിലും വലുതാണെങ്കിലും വീട് നിർമ്മിക്കുമ്പോൾ സ്റ്റോറേജ് സ്പെയ്സിനാകണം കൂടുതൽ മുൻഗണന നൽകേണ്ടത്. എന്നാൽ വീടിന് എത്രയൊക്കെ വലിപ്പം ഉണ്ടെങ്കിലും സാധനങ്ങൾ സൂക്ഷിക്കാൻ മതിയായ സ്ഥലം ഉണ്ടാവുകയില്ല. അതിനാൽ തന്നെ കാണുന്ന സ്ഥലങ്ങളിലൊക്കെ ഓരോ സാധനങ്ങളും സൂക്ഷിച്ച് വയ്ക്കും. എന്നാൽ എല്ലാത്തരം വസ്തുക്കളും ഇത്തരത്തിൽ സൂക്ഷിക്കാൻ സാധിക്കുകയില്ല. കിടക്കയുടെ അടിയിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ എന്തൊക്കെയാണെന്ന് അറിയാം.

ഭക്ഷണ സാധനങ്ങൾ

രാത്രി വിശക്കുമ്പോൾ കഴിക്കാൻ വേണ്ടി ഭക്ഷണ സാധനങ്ങൾ കിടക്കയുടെ അടിയിൽ സൂക്ഷിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. എന്നാലിത് എളുപ്പത്തിന് കഴിക്കാൻ സാധിക്കുമെങ്കിലും പലതരം പ്രാണികളും ഉറുമ്പും എലിയുമൊക്കെ മുറിക്കുള്ളിൽ കയറാൻ കാരണമാകുന്നു. അതിനാൽ തന്നെ ഭക്ഷണ സാധനങ്ങൾ കിടക്കയുടെ അടിയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.

ഇലക്ട്രിക് ഉപകരണങ്ങൾ

ഇലക്ട്രിക് ഉപകരണങ്ങൾ കിടക്കയുടെ അടിയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് സ്പാർക് ഉണ്ടാവാനും തീപിടുത്തം ഉണ്ടാവാനുമൊക്കെ കാരണമാകുന്നു. ഇത്തരം വസ്തുക്കൾ കിടക്കയ്ക്ക് അടിയിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല.

ആയുധങ്ങൾ

ആയുധങ്ങൾ ഒരിക്കലും മുറിയിലോ കിടക്കയുടെ അടിയിലോ സൂക്ഷിക്കാൻ പാടില്ല. പ്രത്യേകിച്ചും കുട്ടികളുള്ള വീട്ടിൽ ഇങ്ങനെ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. അതിനാൽ തന്നെ കുട്ടികൾക്ക് എടുക്കാൻ കഴിയാത്ത രീതിയിൽ ആവണം ഇവ സൂക്ഷിക്കേണ്ടത്.

ഷൂസ്

വസ്ത്രങ്ങൾ, ഷൂസ് തുടങ്ങിയ വസ്തുക്കൾ കിടക്കയുടെ അടിയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് ദുർഗന്ധം ഉണ്ടാവാനും മുറിയിൽ അഴുക്കും അണുക്കളും പടരാനും കാരണമാകുന്നു.

അമിതമാകരുത്

അധികമായി സാധനങ്ങൾ കിടക്കയുടെ അടിയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ ഉറക്കത്തിനും തടസ്സങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ അഴുക്കും പൊടിപടലങ്ങളും അടിഞ്ഞുകൂടുകയും മുറിയിൽ ദുർഗന്ധം നിറയാനും ഇത് കാരണമാകുന്നു.

PREV
Read more Articles on
click me!

Recommended Stories

ആഴ്ചകളോളം വീട് പൂട്ടിയിടുന്നതിന് മുമ്പ് നിർബന്ധമായും അടുക്കളയിൽ ചെയ്യേണ്ട 4 കാര്യങ്ങൾ
വീട് വൃത്തിയാക്കാൻ രാസവസ്തുക്കൾ വേണ്ട; ഈ സുഗന്ധതൈലങ്ങൾ ഉപയോഗിക്കൂ