ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന പഴങ്ങൾ ഇവയാണ്

Published : Jun 27, 2025, 04:11 PM IST
Papaya

Synopsis

ചെറിയ പേരയ്ക്ക മരങ്ങൾ എളുപ്പത്തിൽ വീട്ടിൽ വളർത്താൻ സാധിക്കും. ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്.

ചെടികളെ വളർത്തുന്നതും അതിനെ പരിപാലിക്കുന്നതും പ്രത്യേകതരം സമാധാനം ലഭിക്കുന്ന കാര്യമാണ്. എന്നാൽ ചെടികൾ വളർത്താൻ ഒരുങ്ങുമ്പോൾ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും എളുപ്പത്തിൽ വളരുന്നതുമായ ചെടികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചെടി വളർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവ തെരഞ്ഞെടുക്കാം.

തക്കാളി

തക്കാളി ചെടിച്ചട്ടിയിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. ശരിയായ രീതിയിലുള്ള സൂര്യപ്രകാശവും വെള്ളവും മാത്രം മതി. എളുപ്പത്തിൽ വളർത്താൻ പറ്റിയ ചെടിയാണ് തക്കാളി.

സ്ട്രോബെറി

തൂങ്ങി കിടക്കുന്ന പോട്ടിലോ ചെടിച്ചട്ടിയിലോ സ്ട്രോബെറി വളർത്താൻ സാധിക്കും. അതേസമയം സ്ട്രോബെറി വളരണമെങ്കിൽ നല്ല സൂര്യപ്രകാശം ആവശ്യമാണ്. നല്ല വെളിച്ചം ലഭിക്കുന്ന സ്ഥലത്താവണം സ്ട്രോബെറി വളർത്തേണ്ടത്.

നാരങ്ങ

വലിയ ചട്ടിയുണ്ടെങ്കിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് നാരങ്ങ. ചെറിയ അളവിൽ മാത്രമാണ് നാരങ്ങക്ക് സൂര്യപ്രകാശം ആവശ്യമായി വരുന്നത്. അതിനാൽ തന്നെ നാരങ്ങ എളുപ്പത്തിൽ വളർത്താൻ സാധിക്കും.

പേരയ്ക്ക

ചെറിയ പേരയ്ക്ക മരങ്ങൾ എളുപ്പത്തിൽ വീട്ടിൽ വളർത്താൻ സാധിക്കും. ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് പേരയ്ക്ക വളർത്തേണ്ടത്.

പൈനാപ്പിൾ

പൈനാപ്പിൾ ചെടിച്ചട്ടിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കും. സമയമെടുത്ത് വളരുന്ന ഒന്നാണ് പൈനാപ്പിൾ. കൂടാതെ നല്ല സൂര്യപ്രകാശവും ഇതിന് ആവശ്യമാണ്.

പപ്പായ

ചെറിയ പപ്പായ തൈ വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കും. വീടിന് പുറത്തോ ബാൽക്കണിയിലോ ഇത് നട്ടുവളർത്താം. പപ്പായക്ക് ചൂടും, സൂര്യപ്രകാശവുമാണ് ആവശ്യം.

പാഷൻ ഫ്രൂട്ട്

ചെടിച്ചട്ടിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്. നല്ല സൂര്യപ്രകാശം ആവശ്യമാണ് പാഷൻ ഫ്രൂട്ടിന്. കൂടാതെ ഇടയ്ക്കിടെ വെള്ളമൊഴിച്ച് കൊടുക്കുകയും വേണം.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ അതിവേഗത്തിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്