
ഭക്ഷണം എപ്പോഴും സുരക്ഷിതമായ രീതിയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പുറത്ത് പോയി കഴിക്കുമ്പോഴും വീട്ടിലേക്ക് ഭക്ഷണം വാങ്ങിവരുമ്പോഴും ഒക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. വീട്ടിൽ ഉണ്ടാക്കുന്നതുകൊണ്ട് സുരക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല. കേടുവന്ന ഭക്ഷണം കഴിക്കുന്നതിലൂടെ പലതരം രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
അടുക്കളയിലേക്ക് കയറുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അടുക്കള വൃത്തിയില്ലാതെ ഉപയോഗിക്കുമ്പോൾ അണുക്കൾ ഉണ്ടാവുകയും അത് ഭക്ഷണ സാധനങ്ങളിലേക്ക് പകരുകയും ചെയ്യുന്നു. ഇത് ഭക്ഷണം കേടായിപ്പോകാൻ കാരണമാകും.
2. വേവിച്ചതും അല്ലാത്തതുമായ ഭക്ഷണങ്ങൾ
വേവിച്ചതും അല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ ഒരുമിച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കാം. വേവിക്കാത്തവ ഭക്ഷണങ്ങൾ ഒന്നിലും വേവിച്ചത് മറ്റൊരു പാത്രത്തിലുമാക്കി സൂക്ഷിക്കണം. ഇത് ഭക്ഷണം കേടാവുന്നത് ഒഴിവാക്കാൻ സാധിക്കും.
3. നന്നായി വേവിക്കാം
ഭക്ഷണം വിളമ്പുന്നതിന് മുമ്പ് നന്നായി വേവിക്കണം. നന്നായി ഭക്ഷണം വേവിച്ചില്ലെങ്കിൽ ദഹന കുറവ് പോലുള്ള പ്രശ്‍നങ്ങൾക്ക് കാരണമാകുന്നു. കൂടാതെ വേവിക്കുമ്പോൾ ഭക്ഷണത്തിലുള്ള അണുക്കൾ ഇല്ലാതാവുകയും ചെയ്യുന്നു.
4. ഭക്ഷണം സൂക്ഷിക്കുമ്പോൾ
ഓരോ ഭക്ഷണവും വ്യത്യസ്തമായ രീതിയിലാണ് സൂക്ഷിക്കേണ്ടത്. ചിലത് തണുപ്പിൽ സൂക്ഷിക്കുന്നു മറ്റുചിലത് ചൂടിലും. ഇത് മനസിലാക്കിയാവണം ഭക്ഷണം സൂക്ഷിക്കേണ്ടത്.
5. ശുദ്ധ ജലവും സാധനങ്ങളും
പാചകം ചെയ്യുന്ന സമയത്ത് ഉപയോഗിക്കുന്ന വെള്ളവും സാധനങ്ങളും നല്ലതാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.