അടുക്കള പാത്രങ്ങൾ കഴുകുന്നതിനൊപ്പം അണുവിമുക്തമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

Published : Aug 18, 2025, 01:03 PM IST
kitchen utensils

Synopsis

ഓരോ പാത്രവും വൃത്തിയാക്കേണ്ടത് അതിന്റെ മെറ്റീരിയലിനെ അടിസ്ഥാനപ്പെടുത്തിയാണ്. പാത്രങ്ങൾ വെറുതെ വൃത്തിയാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഒപ്പം അണുവിമുക്തമാക്കേണ്ടതും വളരെ പ്രധാനമാണ്.

പാചകം ചെയ്യാൻ ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമാണ്. എന്നാൽ അടുക്കള വൃത്തിയാക്കാൻ പലർക്കും ഇഷ്ടമില്ല. വൃത്തിയാക്കാനുള്ള പാത്രങ്ങൾ എല്ലാം രാത്രി മുഴുവനും കൂട്ടിയിട്ടതിന് ശേഷം അടുത്ത ദിവസം കഴുകുന്ന ശീലവും ചിലർക്കുണ്ട്. ഓരോ പാത്രവും വൃത്തിയാക്കേണ്ടത് അതിന്റെ മെറ്റീരിയലിനെ അടിസ്ഥാനപ്പെടുത്തിയാണ്. പാത്രങ്ങൾ വെറുതെ വൃത്തിയാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഒപ്പം അണുവിമുക്തമാക്കേണ്ടതും വളരെ പ്രധാനമാണ്. ഇങ്ങനെ ചെയ്തു നോക്കൂ.

സ്റ്റെയിൻലെസ് സ്റ്റീൽ

അടുക്കളയിൽ സ്ഥിരം ഉപയോഗിക്കുന്ന പാത്രമാണ് സ്റ്റീൽ പാത്രങ്ങൾ. ഉപയോഗിക്കുവാനും വൃത്തിയാക്കുവാനും ഇത് എളുപ്പമാണ്. ബേക്കിംഗ് സോഡയും കുറച്ച് വെള്ളവും ചേർത്തതിന് ശേഷം പാത്രത്തിൽ തേച്ചുപിടിപ്പിക്കാം. ശേഷം നന്നായി ഉരച്ച് കഴുകിയെടുത്താൽ മതി. ഇത് പാത്രത്തെ തിളക്കമുള്ളതാക്കുന്നു.

ഗ്ലാസ് പാത്രങ്ങൾ

ഗ്ലാസ് പാത്രങ്ങളിലെ പറ്റിപ്പിടിച്ച കറയെ നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഉരച്ച് കഴുകുമ്പോൾ പാത്രത്തിൽ പോറൽ ഉണ്ടാവുകയും ചെയ്യുന്നു. നാരങ്ങ തോട് എടുത്തതിന് ശേഷം നന്നായി ഉരയ്ക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകിയെടുത്താൽ മതി.

ചെമ്പ് പാത്രങ്ങൾ

മങ്ങിപ്പോയ ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കാനും നുറുങ്ങുവിദ്യകളുണ്ട്. കെച്ചപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും. കെച്ചപ്പ്, പാത്രത്തിൽ തേച്ചുപിടിപ്പിച്ചതിന് ശേഷം മൃദുലമായ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മതി. കഴുകിയതിന് ശേഷം, പാത്രം ഒലിവ് എണ്ണയിൽ തുടച്ചെടുക്കുന്നതും നല്ലതായിരിക്കും.

തടിപ്പാത്രങ്ങൾ

തടിപ്പാത്രങ്ങൾ വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ പാത്രം കഴുകാം. ശേഷം പാത്രത്തിലേക്ക് കുറച്ച് ഉപ്പ് വിതറണം. നാരങ്ങ തോട് ഉപയോഗിച്ച് പാത്രം നന്നായി ഉരച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുത്താൽ മതി.

നോൺ സ്റ്റിക് പാത്രങ്ങൾ

നോൺ സ്റ്റിക് പാത്രങ്ങൾ ഉരച്ച് കഴുകുന്നത് ഒഴിവാക്കാം. ഇത് നോൺ സ്റ്റിക് പാത്രങ്ങളിലെ കൊട്ടിങ്ങിന് കേടുപാടുകൾ വരാൻ കാരണമാകുന്നു. ചെറുചൂട് വെള്ളത്തിൽ മുക്കിവെച്ചതിന് ശേഷം ഡിഷ് വാഷ് ഉപയോഗിച്ച് നന്നായി കഴുകിയെടുത്താൽ മതി.

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്