
ഡിഷ്‌വാഷർ വന്നതോടെ പാത്രം കഴുകുന്ന ജോലി എളുപ്പമായിട്ടുണ്ട്. എന്നാൽ പാത്രങ്ങൾ വൃത്തിയാകുന്നതിനൊപ്പം ഡിഷ്‌വാഷറിൽ ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അണുക്കളും ദുർഗന്ധവും ഉണ്ടാകുന്നു. അതിനാൽ തന്നെ നല്ല രീതിയിൽ ഇത് വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്.
ഡിഷ്‌വാഷറിന്റെ എല്ലാ ഭാഗങ്ങളും ഇളക്കിമാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കാരണം ഇതിൽ മാലിന്യങ്ങൾ തങ്ങി നിൽക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ദുർഗന്ധത്തിനും വഴിവെയ്ക്കുന്നു.
ഡിഷ്‌വാഷറിന്റെ റാക്കുകൾ, ഡോർ ഗാസ്‌കറ്റ്, ഇന്റീരിയർ വാൾ എന്നിവ പ്രത്യേകം വൃത്തിയാക്കേണ്ടതുണ്ട്. ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി. ആവശ്യമെങ്കിൽ വിനാഗിരി വെള്ളത്തിൽ ചേർത്തും കഴുകാവുന്നതാണ്.
3. ഫിൽറ്റർ വൃത്തിയാക്കണം
ഫിൽറ്ററിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് കൊണ്ടാണ് ഡിഷ്‌വാഷറിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നത്. അതിനാൽ തന്നെ ഫിൽറ്റർ ഇളക്കിമാറ്റി വൃത്തിയാക്കാൻ മറക്കരുത്.
4. ഡ്രെയിൻ വൃത്തിയാക്കാം
ഡ്രെയിനിൽ അടിഞ്ഞുകൂടിയ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്തതിന് ശേഷം ചെറുചൂടുള്ള സോപ്പ് വെള്ളവും സ്‌ക്രബറും ഉപയോഗിച്ച് ഡ്രെയിൻ കഴുകി വൃത്തിയാക്കാവുന്നതാണ്.
5. മുഴുവനായും വൃത്തിയാക്കാം
വിനാഗിരി അല്ലെങ്കിൽ ബേക്കിംഗ് സോഡ ഉപയോഗിച്ച് ഡിഷ്‌വാഷർ മൊത്തമായും വൃത്തിയാക്കാം. ഒരു പാത്രത്തിൽ വിനാഗിരി എടുത്തതിന് ശേഷം ഡിഷ്‌വാഷറിന്റെ മുകളിലെ റാക്കിൽ ഇത് വെയ്ക്കാം. ശേഷം ഡിഷ്‌വാഷർ പ്രവർത്തിപ്പിച്ചാൽ മതി.
6. പുറംഭാഗം വൃത്തിയാക്കാം
ഡിഷ്‌വാഷറിന്റെ ഉൾഭാഗം വൃത്തിയാക്കിയതിന് ശേഷം പുറം നന്നായി വൃത്തിയാക്കേണ്ടതുണ്ട്. ഈർപ്പമുള്ള തുണിയും സോപ്പ് പൊടിയും ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്.