പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. അധിക ദിവസം ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നു.
അടുക്കളയിൽ വിശ്രമം ഇല്ലാതെ പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ദിവസവും പലതവണകളിലായി നമ്മൾ ഫ്രിഡ്ജ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. അധിക ദിവസം ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
1.പഴകിയ ഭക്ഷണങ്ങൾ
പഴകിയ ഭക്ഷണങ്ങൾ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. ദുർഗന്ധം ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഇത്തരം ഭക്ഷണ സാധനങ്ങൾ എത്രയും വേഗം നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.
2. ഫ്രിഡ്ജ് വൃത്തിയാക്കാതെ സൂക്ഷിക്കുന്നത്
ശരിയായ രീതിയിൽ പരിചരിച്ചില്ലെങ്കിൽ ഉപകരണങ്ങൾ പെട്ടെന്ന് കേടായിപ്പോകും. അതുപോലെ തന്നെയാണ് ഫ്രിഡ്‌ജും. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും തങ്ങി നിൽക്കുമ്പോൾ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നു. അതിനാൽ തന്നെ ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
3. ബേക്കിംഗ് സോഡ
ദുർഗന്ധത്തെ അകറ്റാൻ ഫ്രിഡ്ജിനുള്ളിൽ ബേക്കിംഗ് സോഡ വെയ്ക്കുന്നത് നല്ലതാണ്. എന്നാൽ കൂടുതൽ ദിവസം ബേക്കിംഗ് സോഡ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. ഇടയ്ക്കിടെ ബേക്കിംഗ് സോഡ മാറ്റി വെയ്ക്കാൻ മറക്കരുത്.
4. പ്ലാസ്റ്റിക് പാത്രങ്ങൾ
പ്ലാസ്റ്റിക് പാത്രങ്ങളിലാണ് മിക്ക ഭക്ഷണ സാധനങ്ങളും നമ്മൾ സൂക്ഷിക്കാറുള്ളത്. ഇത് ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും ഭക്ഷണ സാധനങ്ങൾ അധികം ദിവസം സൂക്ഷിക്കുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
5. അടയ്ക്കാതെ സൂക്ഷിക്കുന്നത്
ഭക്ഷണ സാധനങ്ങൾ അടയ്ക്കാതെ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധം തങ്ങി നിൽക്കാൻ കാരണമാവുകയും ചെയ്യുന്നു. പ്രത്യേകിച്ചും സവാള, വെളുത്തുള്ളി തുടങ്ങിയ ഭക്ഷണങ്ങൾ തുറന്നുവെയ്ക്കുന്നത് ഒഴിവാക്കാം.


