ചായ അരിപ്പയിലെ പറ്റിപ്പിടിച്ച കറ വൃത്തിയാക്കാൻ ഇതാ ചില എളുപ്പ വഴികൾ

Published : Nov 15, 2025, 05:06 PM IST
tea-strainer

Synopsis

ചായ അരിപ്പയിലെ പറ്റിപ്പിടിച്ച കറ നീക്കം ചെയ്യുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. ചായ അരിപ്പ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി.

അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചായ അരിപ്പ. നിരന്തരമായി ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും ഇതിൽ കറ പറ്റുകയും അഴുക്ക് ഉണ്ടാവുകയും ചെയ്യുന്നു. ഇത് പിന്നീട് അണുക്കളായി മാറാനും കാരണമാകാറുണ്ട്. എന്നാൽ അധികം സമയം ചിലവഴിക്കാതെ തന്നെ എളുപ്പത്തിൽ ചായ അരിപ്പ വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.

1.ഡിഷ്‌വാഷ് ലിക്വിഡ്

ചൂട് വെള്ളത്തിൽ ചായ അരിപ്പ മുക്കിവയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ഡിഷ്‌വാഷ് ലിക്വിഡും സ്‌ക്രബറും ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. ഇത് എളുപ്പത്തിൽ കറയെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

2. ബേക്കിംഗ് സോഡ

പ്ലാസ്റ്റിക്, സ്റ്റീൽ എന്നിവയിൽ നിർമ്മിച്ച ചായ അരിപ്പകൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ മതി. ചെറുചൂട് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കണം. ഇതിലേക്ക് ചായ അരിപ്പ മുക്കിവയ്ക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.

3. ഗ്യാസ് ഉപയോഗിക്കാം

ഗ്യാസ് ഉപയോഗിച്ച് മെറ്റൽ കൊണ്ടുള്ള ചായ അരിപ്പകൾ വൃത്തിയാക്കാൻ സാധിക്കും. തീ കത്തിച്ചതിന് ശേഷം അരിപ്പ അതിലേക്ക് വെയ്ക്കാം. ചൂടേൽക്കുമ്പോൾ അരിപ്പയിലെ പറ്റിപ്പിടിച്ച കറ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നു. ശേഷം ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാൽ മതി.

PREV
Read more Articles on
click me!

Recommended Stories

ഈ ശീലങ്ങൾ ഫ്രിഡ്ജിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു; ശ്രദ്ധിക്കാം
2200 സ്‌ക്വയർ ഫീറ്റിൽ നാലംഗ കുടുംബത്തിനൊരുക്കിയ വീട്