
അടുക്കളയിൽ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണം കേടുവരാതെ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഫ്രിഡ്ജ് നമ്മൾ ഉപയോഗിക്കുന്നത്. ദീർഘകാലം കേടുവരാതിരിക്കാൻ ഫ്രീസറിലും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാറുണ്ട്. എന്നാൽ ഫ്രീസറിൽ ശരിയായ രീതിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുണ്ട്. ഫ്രീസറിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഫ്രീസറിൽ പൊതുവെ തണുപ്പ് കൂടുതലാണ്. എന്നിരുന്നാലും എപ്പോഴും തുല്യമായി രീതിയിൽ തണുപ്പ് നിലനിൽക്കാൻ ഫ്രീസർ 0 ഡിഗ്രിയിൽ (-18 ) സെറ്റ് ചെയ്യുന്നതാണ് നല്ലത്. ഇത് ഭക്ഷണം ദീർഘകാലം കേടുവരാതിരിക്കാൻ സഹായിക്കുന്നു.
2. ഫ്രീസ് ചെയ്യുമ്പോൾ
ഭക്ഷണ സാധനങ്ങൾ ഫ്രീസ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഡ്രൈ ഫ്രൂട്സുകളും ബാക്കിവന്ന ഭക്ഷണ സാധനങ്ങളും ശരിയായ രീതിയിലാണോ നിങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുന്നത്. ഭക്ഷണ സാധനങ്ങൾ ഫ്രീസറിലും തുറന്ന് സൂക്ഷിക്കാൻ പാടില്ല. ഇത് സാധനങ്ങൾ പെട്ടെന്ന് കട്ടപിടിക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ ഒരു ദിവസം മുഴുവൻ ഫ്രീസറിൽ തണുപ്പിച്ചതിന് ശേഷം സിപ് ലോക്ക് ബാഗിലോ പാത്രത്തിലോ ആക്കി ഭക്ഷണം മാറ്റി സൂക്ഷിക്കാവുന്നതാണ്.
3. ഭക്ഷണം സൂക്ഷിക്കേണ്ടത് ഇങ്ങനെ
തട്ടുകളില്ലാത്ത ഫ്രീസറുകളും ഉണ്ട്. ഇത്തരം ഫ്രീസറുകളിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം. എല്ലാത്തരം ഭക്ഷണങ്ങളും ഒരുമിച്ച് സൂക്ഷിക്കരുത്. ഓരോന്നും ലേബൽ ചെയ്ത് പ്രത്യേകം സൂക്ഷിക്കുന്നതാണ് നല്ലത്.
4. ചെറിയ അളവിൽ സൂക്ഷിക്കാം
ഭക്ഷണ സാധനങ്ങൾ ചെറിയ അളവിൽ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. എത്രത്തോളം സാധനങ്ങൾ കുറച്ച് വയ്ക്കാൻ സാധിക്കുമോ അത്തരത്തിലാകണം ഫ്രീസറിൽ ഭക്ഷണം സൂക്ഷിക്കേണ്ടത്.