മൈക്രോവേവിൽ പാചകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

Published : Jul 28, 2025, 03:40 PM IST
Microwave

Synopsis

മൈക്രോവേവിൽ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങൾ പാചകത്തിനായി ഉപയോഗിക്കാൻ പാടില്ല. ചൂടാകുമ്പോൾ പാത്രം ഉരുകാനും വിഷാംശത്തെ പുറന്തള്ളുകയും ചെയ്യുന്നു.

അടുക്കളയിലെ ഒരാവശ്യ വസ്തുവായി മൈക്രോവേവ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് പാചകം എളുപ്പമാക്കിയെങ്കിലും ചില കാര്യങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. മൈക്രോവേവ് ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. ഭക്ഷണത്തെ മൂടി വയ്ക്കാതിരിക്കുക

ശരിയായ രീതിയിൽ അടച്ചു വേണം മൈക്രോവേവിൽ ഭക്ഷണം പാകം ചെയ്യേണ്ടത്. ഇല്ലെങ്കിൽ മൈക്രോവേവിൽ നിന്നുമുള്ള ഈർപ്പം ഭക്ഷണത്തിൽ ചേരുകയും ഭക്ഷണം കേടുവരാനും കാരണമാകുന്നു.

2. പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം

മൈക്രോവേവിൽ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങൾ പാചകത്തിനായി ഉപയോഗിക്കാൻ പാടില്ല. ചൂടാകുമ്പോൾ പാത്രം ഉരുകാനും വിഷാംശത്തെ പുറന്തള്ളുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിൽ കലരും. അതിനാൽ തന്നെ മൈക്രോവേവ് സേഫ് എന്ന് ലേബലുള്ള പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

3. അമിതമായ ചൂടിൽ പാകം ചെയ്യുമ്പോൾ

പെട്ടെന്ന് ഭക്ഷണം പാകം ചെയ്യാൻ സാധിക്കുമെന്നതാണ് മൈക്രോവേവിന്റെ പ്രത്യേകത. എന്നാൽ എല്ലാ ഭാഗവും നന്നായി പാകം ആകണമെന്നില്ല. അതിനാൽ തന്നെ അമിതമായ ചൂടിൽ മൈക്രോവേവിൽ ഭക്ഷണം പാകം ചെയ്യരുത്. ചെറിയ ചൂടിൽ വേവിച്ചെടുക്കാം.

4. ഭക്ഷണം ഇളക്കി കൊടുക്കാതിരിക്കുക

മൈക്രോവേവിൽ എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കുമെങ്കിലും എല്ലാ ഭാഗവും ശരിയായ രീതിയിൽ പാകം ആകണമെന്നില്ല. അതിനാൽ തന്നെ ഇടയ്ക്കിടെ ഇളക്കികൊടുക്കുന്നത് ഭക്ഷണം നന്നായി പാകപ്പെടാൻ സഹായിക്കുന്നു.

5. പാകം ആയിക്കഴിഞ്ഞാൽ

ഭക്ഷണം പാകമായി കഴിഞ്ഞാലുടൻ മൈക്രോവേവിൽ നിന്നും പുറത്തെടുക്കരുത്. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം പുറത്തേക്കെടുക്കുന്നതാണ് നല്ലത്.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്