പാചകത്തിന് ശേഷം കൈകളിലെ എരിവ് പോകാൻ ഇത്രയേ ചെയ്യാനുള്ളൂ

Published : Apr 05, 2025, 12:50 PM IST
പാചകത്തിന് ശേഷം കൈകളിലെ എരിവ് പോകാൻ ഇത്രയേ ചെയ്യാനുള്ളൂ

Synopsis

ഇതിൽ ക്യാപ്സൈസിൻ എന്ന രാസഘടകം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചർമ്മത്തിലെ പെയിൻ റിസപ്റ്ററുകളെ ഉത്തേജിപ്പിക്കുകയും അങ്ങനെ കയ്യിൽ എരിവ് ഉണ്ടാവുകയും ചെയ്യുന്നു

അടുക്കള പണി ആസ്വദിച്ചും അല്ലാതെയും ചെയ്യാൻ സാധിക്കും. പലതരം സാധനങ്ങൾ ഉപയോഗിച്ചാണ് നമ്മൾ പാചകം ചെയ്യുന്നത്. കൈകൾക്ക് പകരം ഇന്ന് ജോലികൾ ചെയ്യുന്ന സ്മാർട്ട് ഉപകരണങ്ങളുണ്ട്. എന്നാൽ പലർക്കും കൈ ഉപയോഗിച്ച് ജോലികൾ ചെയ്യുന്നതിനോടാണ് താല്പര്യം. അതുകൊണ്ട് തന്നെ പാചകം ചെയ്യുന്നതിലുപരി ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും നമ്മൾ അനുഭവിക്കേണ്ടതായി വരുന്നു. എരിവുള്ള ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ മുളകും കുരുമുളകുമൊക്കെ ഉപയോഗിക്കേണ്ടി വരും. ഇതിൽ ക്യാപ്സൈസിൻ എന്ന രാസഘടകം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചർമ്മത്തിലെ പെയിൻ റിസപ്റ്ററുകളെ ഉത്തേജിപ്പിക്കുകയും അങ്ങനെ കയ്യിൽ എരിവ് ഉണ്ടാവുകയും ചെയ്യുന്നു. ചിലർക്ക് എരിവ് കൂടിയാൽ കൈകൾ ചുവന്ന് കേറുന്നതും കാണാൻ സാധിക്കും. ഇങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്? കൈകളിലെ എരിവ് പോകാൻ ഇത്രയും ചെയ്താൽ മതി. 

വിനാഗിരി, നാരങ്ങ നീര് 

വിനാഗിരിയും നാരങ്ങ നീരും പാചകം ചെയ്യാനും വൃത്തിയാക്കാനും  മാത്രമല്ല കൈകളിലെ എരിവ് കളയാനും ഉപയോഗിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ആസിഡ് പ്രോപ്പർട്ടി ക്യാപ്സൈസിന്റെ കാഠിന്യത്തെ കുറയ്ക്കാൻ സഹായിക്കുന്നു. കൈകൾ വിനാഗിരിയിൽ മുക്കിവയ്ക്കുകയോ അല്ലെങ്കിൽ കൈകളിൽ നാരങ്ങ നീര് തേച്ചുപിടിപ്പിക്കുകയോ ചെയ്യാം. ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാവുന്നതാണ്. 

എണ്ണയും ഡിഷ് സോപ്പും  

കാപ്‌സൈസിൻ എണ്ണയിൽ അലിഞ്ഞുപോകാറുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണയോ ഉപയോഗിച്ച് കൈകളിൽ തേച്ചുപിടിപ്പിക്കാം. അതുകഴിഞ്ഞ് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാം. 

തണുപ്പിക്കാം 

മുളകിലുള്ള കാപ്‌സൈസിൻ കൈകൾ പൊള്ളുന്ന പോലൊരു അനുഭവമാണ് ഉണ്ടാക്കുന്നത്. കൈകൾ തണുപ്പിച്ചാൽ ഇതിൽ നിന്നും ആശ്വാസം ലഭിക്കും. തണുത്ത വെള്ളത്തിൽ കൈകൾ മുക്കിവയ്ക്കുകയോ അല്ലെങ്കിൽ ഐസ് നിറച്ച പാക്കറ്റ് കൈകളിൽ പിടിക്കുകയോ ചെയ്യാം. എന്നാൽ ചൂടുവെള്ളം ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ വേദന കൂട്ടുകയേയുള്ളു.   

ഇനി എണ്ണമയമുള്ള ചിമ്മിനി വൃത്തിയാക്കാൻ കഷ്ടപ്പെടേണ്ട; ഇതാ 5 എളുപ്പവഴികൾ

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്