ഇതാണ് ആ 'പ്രേത ചെടി'; വീട്ടിൽ വളർത്തിനോക്കിയാലോ?

Published : Jul 04, 2025, 05:46 PM IST
Philodendron Florida Ghost

Synopsis

പുതിയ ഇലകൾ പ്രേതത്തെ പോലെ തൂവെള്ള നിറത്തിലോ വെള്ളി നിറത്തിലോ കാണപ്പെടുന്നു. ദിവസങ്ങൾ കഴിയുംതോറും മഞ്ഞയും പച്ചയുമായി മാറുകയും പിന്നീടിത് പൂർണമായും കടുംപച്ചയായും മാറുന്നു.

പലനിറത്തിലും വലുപ്പത്തിലുമൊക്കെ ചെടികൾ ഇന്ന് ലഭ്യമാണ്. ഓരോ ഇനത്തിനും വ്യത്യസ്തമായ സവിശേഷതകൾ ഉണ്ട്. അത്തരത്തിൽ ഒന്നാണ് ഫിലോഡെൻഡ്രോൺ ഫ്ലോറിഡ ഗോസ്റ്റ്. പേരിൽ തന്നെ കൗതുകമുള്ള ഈ ചെടി ഫിലോഡെൻഡ്രോൺ ഇനത്തിൽപ്പെട്ടതാണ്. പടർന്നു പിടിക്കുന്ന സ്വഭാവമാണ് ഈ പ്രേത ചെടിക്കുള്ളത്. നല്ല രീതിയിൽ വളരാൻ താങ്ങും പരിചരണവും ഈ ചെടിക്ക് ആവശ്യമാണ്. പുതിയ ഇലകൾ പ്രേതത്തെ പോലെ തൂവെള്ള നിറത്തിലോ വെള്ളി നിറത്തിലോ കാണപ്പെടുന്നു. ദിവസങ്ങൾ കഴിയുംതോറും മഞ്ഞയും പച്ചയുമായി മാറുകയും പിന്നീടിത് പൂർണമായും കടുംപച്ചയായും മാറുന്നു.

ഈർപ്പം ഇഷ്ടപ്പെടുന്ന ഈ ചെടി സൂര്യപ്രകാശം നേരിട്ടടിക്കാത്ത വിധത്തിലാണ് വളർത്തേണ്ടത്. ഇത് ഇലകൾ കരിഞ്ഞു പോകാൻ കാരണമാകുന്നു. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ഇത് നട്ടുവളർത്തേണ്ടത്. വസന്തത്തിലും വേനൽക്കാലത്തുമാണ് വളമിട്ടുകൊടുക്കേണ്ടത്. ഈർപ്പം ഇഷ്ടമാണെങ്കിലും അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. ഇത് ചെടി അഴുകി പോകാനും ഫങ്കൽ ഇൻഫെക്ഷൻ ഉണ്ടാവാനും കാരണമാകുന്നു. ക്രീപ്പർ ചെടി ആയതിനാൽ തന്നെ ഈ പ്രേത ചെടിക്ക് ശരിയായ രീതിയിൽ ഊന്ന് കൊടുക്കേണ്ടതും പ്രധാനമാണ്.

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇലച്ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ പറ്റിയ 7 ഇൻഡോർ ചെടികൾ