
വീടിന്റെ ഹൃദയ ഭാഗമാണ് അടുക്കള. അതിനാൽ തന്നെ എപ്പോഴും ഉപയോഗിക്കുന്ന തിരക്ക് പിടിച്ച ഇടമാണ് അടുക്കള. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ഉണ്ടാവുമ്പോൾ അടുക്കളയിൽ ദുർഗന്ധം ഉണ്ടാവുകയും ഇത് വീട് മുഴുവനും പടരുകയും ചെയ്യുന്നു. അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സിങ്കാണ്. പാത്രങ്ങളും, മത്സ്യവും പച്ചക്കറികളുമെല്ലാം വൃത്തിയാക്കുന്നതുകൊണ്ട് തന്നെ ഇതിൽ അഴുക്കുണ്ടാവുന്നു. അടുക്കള സിങ്കിലെ ദുർഗന്ധം അകറ്റാൻ ഇക്കാര്യങ്ങൾ ചെയ്യാം.
2. സിങ്കിന്റെ ഡ്രെയിനിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നതും ദുർഗന്ധം ഉണ്ടാവാൻ കാരണമാകാറുണ്ട്. വൃത്തിയാക്കാൻ എളുപ്പത്തിന് മാലിന്യങ്ങൾ സിങ്കിലേക്ക് ഒഴിച്ച് കളയുന്ന ശീലം ഒഴിവാക്കാം. ഇത് ഡ്രെയിൻ അടയുകയും സിങ്കിൽ വെള്ളം പോകാതാവുകയും ചെയ്യുന്നു.
3. ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് അടുക്കള സിങ്കിലെ ദുർഗന്ധം അകറ്റാൻ സാധിക്കും.
4. ആദ്യം പാത്രങ്ങളൊക്കെ മാറ്റി, സിങ്ക് നന്നായി കഴുകി വൃത്തിയാക്കണം. ശേഷം ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ വിതറിയിടാം.
5. ബേക്കിംഗ് സോഡ ഇട്ടതിന് ശേഷം അതിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കണം. ഇത് പതയുകയും, അഴുക്കിനെ അലിയിക്കുകയും ചെയ്യുന്നു. ശേഷം ഇതിലേക്ക് കുറച്ച് നാരങ്ങ നീര് കൂടെ ചേർത്തുകൊടുക്കണം. ഇത് അണുക്കളെ ഇല്ലാതാക്കാനും ദുർഗന്ധത്തെ അകറ്റാനും സഹായിക്കുന്നു.
6. ഇത്രയും ചെയ്തതിന് ശേഷം ബ്രഷ് ഉപയോഗിച്ച് സിങ്ക് നന്നായി ഉരച്ച് കഴുകിയാൽ മതി. അഴുക്കും കറയും എളുപ്പം ഇല്ലാതാകും.
7. കൂടുതൽ നേരം സിങ്കിൽ മാലിന്യങ്ങൾ തങ്ങി നിൽക്കാൻ പാടില്ല. ഇത് ദുർഗന്ധം ഉണ്ടാവാനും കറയായി മാറാനും കാരണമാകുന്നു.
8. ഇടയ്ക്കിടെ സിങ്കിൽ ഉപ്പ് വിതറുന്നത് ദുർഗന്ധത്തെ തടയാൻ സഹായിക്കുന്നു.