വീടിനുള്ളിലെ ദുർഗന്ധമാണോ പ്രശ്നം? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

Published : Sep 29, 2025, 05:10 PM IST
home-decor

Synopsis

വീടിനുള്ളിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന് പലതാണ് കാരണങ്ങൾ. ചില സമയങ്ങളിൽ വീട് എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും ഇത് പോവുകയുമില്ല. വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ ഇങ്ങനെ ചെയ്താൽ മതി.

വീട് എപ്പോഴും വൃത്തിയോടെ ഭംഗിയായി കിടക്കുന്നത് കാണാനാണ് നമുക്ക് ഇഷ്ടം. ചില സമയങ്ങളിൽ എത്രയൊക്കെ വൃത്തിയാക്കിയിട്ടാലും വീട്ടിൽ നിന്നും ദുർഗന്ധം വന്നുകൊണ്ടേയിരിക്കും. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങൾകൊണ്ടാവാം ഇത്തരത്തിൽ വീട്ടിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നത്. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

1.ഈർപ്പം തങ്ങി നിൽക്കുന്നത്

വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. പ്രത്യേകിച്ചും മഴക്കാലത്താണ് ഇത്തരത്തിൽ വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത്. ശരിയായ രീതിയിൽ വായുസഞ്ചാരം ഇല്ലാതെ വരുമ്പോഴാണ് വീടിനുള്ളിൽ ഈർപ്പം ഉണ്ടാവുന്നത്. അതിനാൽ തന്നെ ദിവസവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും ജനാലകളും വാതിലും തുറന്നിടാൻ ശ്രദ്ധിക്കണം.

2. മാലിന്യങ്ങൾ നീക്കം ചെയ്യാം

വീടിനുള്ളിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ദുർഗന്ധം ഉണ്ടാവുന്നതിന്റെ പ്രാധാന കാരണങ്ങളിലൊന്ന് ഇതാണ്. അതിനാൽ തന്നെ ഇടയ്ക്കിടെ വീട്ടിൽ ഉണ്ടാവുന്ന മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാൻ മറക്കരുത്.

3. ഫ്രിഡ്ജ് വൃത്തിയാക്കാം

ഫ്രിഡ്ജ് വൃത്തിയാക്കാതിരിക്കുന്നതും ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. എപ്പോഴും ഉപയോഗിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. അതിനാൽ തന്നെ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഇത് നന്നായി വൃത്തിയാക്കേണ്ടതുണ്ട്.

4. വായുസഞ്ചാരം ഉണ്ടാവണം

വീടിനുള്ളിൽ നല്ല രീതിയിൽ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അകത്ത് തങ്ങി നിൽക്കുന്ന വായു കൃത്യമായി പുറത്തേക്ക് പോകാത്തതാണ് വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നത്. അതിനാൽ തന്നെ വായുസഞ്ചാരം ഉറപ്പ് വരുത്തുന്നതിന് വേണ്ടി മുറികളിലെ ജനാലകളും വാതിലും ഇടയ്ക്കിടെ തുറന്നിടാൻ ശ്രദ്ധിക്കണം.

5. ഇൻഡോർ ചെടികൾ വളർത്താം

ചെടികൾക്ക് ഭംഗി നൽകാൻ മാത്രമല്ല വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും. നിങ്ങൾക്കിഷ്ടമുള്ള ചെടികൾ വീട്ടിൽ വളർത്താവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്