
അടുക്കളയിൽ സ്ഥാനം പിടിച്ചുപറ്റിയ ഉപകരണങ്ങളിൽ ഒന്നാണ് മൈക്രോവേവ്. ബാക്കിവന്ന ഭക്ഷണങ്ങൾ എളുപ്പത്തിൽ ചൂടാക്കിയെടുക്കാൻ മൈക്രോവേവ് നല്ലതാണ്. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ മൈക്രോവേവിൽ പെട്ടെന്ന് വേവിച്ചെടുക്കാൻ സാധിക്കും. എന്നാൽ ഭക്ഷണങ്ങൾ പാകം ചെയ്യാൻ മാത്രമല്ല മൈക്രോവേവിന് അടുക്കളയിൽ വേറെയും ഉപയോഗങ്ങൾ ഉണ്ട്. ആ 8 ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പെട്ടെന്ന് ഉരുളകിഴങ്ങ് വേവിക്കാം
കഴുകി വൃത്തിയാക്കിയ ഉരുളകിഴങ്ങ് രണ്ട് മിനിറ്റ് കൊണ്ട് നന്നായി വേവിച്ചെടുക്കാൻ സാധിക്കും. ആവശ്യമെങ്കിൽ കുറച്ചുകൂടെ സമയം നിങ്ങൾക്ക് വേവിച്ചെടുക്കാം. അധികം സമയം ചിലവഴിക്കാതെ തന്നെ ഉരുളകിഴങ്ങ് ഈ രീതിയിൽ വേവിച്ചെടുക്കാവുന്നതാണ്.
പീനട്ട് വറുത്തെടുക്കാം
മൈക്രോവേവ് ഉപയോഗിച്ചുകൊണ്ട് എളുപ്പത്തിൽ നട്സുകൾ വറുത്തെടുക്കാൻ സാധിക്കും. നട്സ് 3 മിനിറ്റ് ചൂടാക്കാം. ശേഷം തൊലി കളഞ്ഞെടുക്കാം. ഇത് നട്സിനെ എളുപ്പത്തിൽ വറുത്തെടുക്കാൻ സഹായിക്കുന്നു. കൂടുതൽ സമയം ആവശ്യമായി വരുന്നില്ല.
തക്കാളിയുടെ തൊലി കളയാം
പലരും തക്കാളിയുടെ തൊലി കളയാതെ കറികളിൽ ഇടാറുണ്ട്. എന്നാൽ എളുപ്പത്തിൽ തക്കാളിയുടെ തൊലി കളയാൻ സാധിക്കും. ആദ്യം തക്കാളിയുടെ മുകൾ ഭാഗത്തെ തണ്ട് മുറിച്ച് കളയണം. ശേഷം രണ്ടായി മുറിച്ചെടുക്കണം. തക്കാളി മൈക്രോവേവിൽ രണ്ട് മിനിറ്റ് ചൂടാക്കാൻ വയ്ക്കാം. ഇത് തൊലിയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.
കറിവേപ്പില ഉണക്കാം
ജലാംശത്തെ വലിച്ചെടുക്കാൻ സാധിക്കുന്ന ഒന്നാണ് മൈക്രോവേവ്. അതിനാൽ തന്നെ കറിവേപ്പിലയെ ഡ്രൈ ആക്കാൻ ഇതിന് സാധിക്കും. കറിവേപ്പില പേപ്പർ ടവലിൽ പൊതിഞ്ഞ് മൈക്രോവേവിൽ ചൂടാക്കാൻ വയ്ക്കാം. ഇത് ഇലയിലെ ഗുണങ്ങളെ നിലനിർത്തികൊണ്ട് തന്നെ കറിവേപ്പിലയെ ഡ്രൈയാക്കി തരുന്നു.
വെളുത്തുള്ളിയിലെ തൊലി
വെളുത്തുള്ളിയുടെ തൊലി കളയാൻ ഇനിയാരും വിഷമിക്കേണ്ടതില്ല. നല്ല ചൂടിൽ 20 സെക്കൻഡ് വെളുത്തുള്ളി മൈക്രോവേവിൽ ചൂടാക്കണം. ഇത് തൊലിയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.