ചെടികൾ നട്ടുവളർത്തുമ്പോൾ ഈ 6 തെറ്റുകൾ ഒഴിവാക്കണേ

Published : May 14, 2025, 05:44 PM IST
ചെടികൾ നട്ടുവളർത്തുമ്പോൾ ഈ 6 തെറ്റുകൾ ഒഴിവാക്കണേ

Synopsis

പുതിയ ചെടികൾ, പൂക്കൾ, സുഗന്ധം തുടങ്ങിയ എല്ലാം ആകർഷണീയമാണ്. എന്നാൽ ചെടി നടുമ്പോൾ നിങ്ങൾ സ്ഥിരമായി ആവർത്തിക്കുന്ന ചില തെറ്റുകളുണ്ട്.

ചെടികൾ നട്ടുവളർത്തുന്നതും അതിനെ പരിപാലിക്കുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. പുതിയ ചെടികൾ, പൂക്കൾ, സുഗന്ധം തുടങ്ങിയ എല്ലാം ആകർഷണീയമാണ്. എന്നാൽ ചെടി നടുമ്പോൾ നിങ്ങൾ സ്ഥിരമായി ആവർത്തിക്കുന്ന ചില തെറ്റുകളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം. 

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

ആദ്യമായി ചെടി വളർത്തുന്നവരാണ് നിങ്ങൾ എങ്കിൽ കൂടുതൽ പരിപാലനം ആവശ്യമായി വരുന്ന ചെടികൾ തിരഞ്ഞെടുക്കാതിരിക്കാം. അങ്ങനെയെങ്കിൽ ചെറിയ ചെടികളോ ഇൻഡോർ പ്ലാന്റുകൾ വളർത്തുന്നതാണ് നല്ലത്. അതിനാൽ തന്നെ പച്ചക്കറികളും പഴങ്ങളും ഒഴിവാക്കാം. 

വെള്ളം അമിതമാകരുത് 

പുതിയതായി ചെടി നടുമ്പോൾ പരിപാലിക്കാൻ നമുക്ക് പ്രത്യേക താല്പര്യം ഉണ്ടാകും. എന്നാൽ അമിതമായി വെള്ളം ഒഴിക്കുന്നത് ചെടികൾക്ക് നല്ലതല്ല. ആഴ്ചയിൽ വെള്ളം ഒഴിക്കേണ്ടവയ്ക്ക് അങ്ങനെയും ഓരോ ദിവസവും വെള്ളം വേണ്ട ചെടികൾക്ക് ദിവസംതോറും വെള്ളം ഒഴിച്ച് കൊടുക്കാം. 

നട്ടുവളർത്തുന്ന സ്ഥലം 

ചെടികൾ നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് സ്ഥലം. നല്ല വായു സഞ്ചാരവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്തതായിരിക്കണം ചെടികൾ നട്ടുവളർത്തേണ്ടത്. എന്നാൽ സൂര്യപ്രകാശം നേരിട്ടടിക്കുന്ന വിധത്തിൽ ചെടികൾ നടുന്നത് ഒഴിവാക്കണം. 

മണ്ണ് 

സാധാരണ മണ്ണിന് പകരം വളം ചേർത്ത മണ്ണ് ഉപയോഗിച്ചാവണം ചെടികൾ നടേണ്ടത്. ചെടികൾക്ക് വളമായി ഗാർഡൻ സോയിൽ, കൊക്കോപീറ്റ്‌, ചാണകം തുടങ്ങിയ വളങ്ങൾ ഉപയോഗിക്കാം. 

കീടങ്ങൾ 

ചെടികളിൽ കീടങ്ങൾ വരുന്നതും, ചെടി നശിക്കുന്നതും സാധാരണമാണ്. എന്നാൽ ഇവയെ തുരത്തേണ്ടതും പ്രധാനമാണ്. കീടങ്ങൾ വന്നിരുന്ന് നശിച്ച ഇലകൾ ഉണ്ടെങ്കിൽ അവ മുറിച്ചു മാറ്റം. കീടനാശിനികളും ഉപയോഗിക്കാവുന്നതാണ്. 

ചെടിച്ചട്ടി 

ഓരോ ചെടികളും വ്യത്യസ്തമാണ്. അതിനാൽ തന്നെ ചെടികളുടെ സ്വഭാവം മനസിലാക്കിയാവണം ചെടിച്ചട്ടി  തിരഞ്ഞെടുക്കേണ്ടത്. വളരാൻ ആവശ്യമായ വലിപ്പത്തിനുള്ളവ വാങ്ങിക്കാം. 

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്