നിമിഷങ്ങൾകൊണ്ട് അടഞ്ഞുപോയ ടോയ്‌ലറ്റ് വൃത്തിയാക്കാം; ഇത്രയേ ചെയ്യാനുള്ളൂ 

Published : May 10, 2025, 05:30 PM IST
നിമിഷങ്ങൾകൊണ്ട് അടഞ്ഞുപോയ ടോയ്‌ലറ്റ് വൃത്തിയാക്കാം; ഇത്രയേ ചെയ്യാനുള്ളൂ 

Synopsis

ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന കാര്യമല്ല. ദിവസങ്ങളോളം മാലിന്യങ്ങൾ അടിഞ്ഞുകൂടുമ്പോൾ ചെറിയ രീതിയിൽ വെള്ളം പോകുന്നതിന് തടസ്സങ്ങൾ ഉണ്ടാകുന്നു

മാലിന്യങ്ങൾ അടിഞ്ഞുകൂടുമ്പോൾ ശരിയായ രീതിയിൽ വെള്ളം പോകാത്ത സാഹചര്യം ഉണ്ടാകുന്നു. ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന കാര്യമല്ല. ദിവസങ്ങളോളം മാലിന്യങ്ങൾ അടിഞ്ഞുകൂടുമ്പോൾ ചെറിയ രീതിയിൽ വെള്ളം പോകുന്നതിന് തടസ്സങ്ങൾ ഉണ്ടാകുന്നു. പതിയെ വെള്ളം പൂർണമായും ഒഴുകി പോകുന്നത് ഇല്ലാതാകുന്നു. എന്നാൽ ടോയ്‌ലറ്റ് മിനിറ്റുകൾക്കുള്ളിൽ തന്നെ വൃത്തിയാക്കാൻ സാധിക്കും. ഇത്രയും മാത്രം നിങ്ങൾ ചെയ്താൽ മതി. 

1. ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് അടഞ്ഞുപോയ ടോയ്‌ലറ്റ് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഒരു കപ്പ് ബേക്കിംഗ് സോഡ എടുത്തതിന് ശേഷം ടോയ്‌ലറ്റിലേക്ക് ഇട്ടുകൊടുക്കണം. 

2. ശേഷം രണ്ട് കപ്പ് വിനാഗിരിയും ടോയ്‌ലറ്റിലേക്ക് ഒഴിച്ച് കൊടുക്കാം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചിരിക്കണം. 

3. അരമണിക്കൂർ കഴിഞ്ഞാൽ ഫ്ലഷ് ചെയ്ത് കൊടുക്കാം. അടഞ്ഞുപോയ ടോയ്‌ലറ്റിൽ വെള്ളം പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. 

4. ഇങ്ങനെ ചെയ്തിട്ടും ടോയ്‌ലറ്റിന്റെ തടസ്സങ്ങൾ മാറിയില്ലെങ്കിൽ ഒരു ബക്കറ്റ് ചെറുചൂടുവെള്ളം ഒഴിച്ച് കൊടുക്കണം. ശേഷം ഒന്നുകൂടെ ഫ്ലഷ് ചെയ്തുകൊടുക്കാം. ഇത് അടഞ്ഞിരിക്കുന്ന മാലിന്യങ്ങളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. 

5. സോപ്പ് ഉപയോഗിച്ചും അടഞ്ഞുപോയ ടോയ്‌ലറ്റിനെ വൃത്തിയാക്കാൻ സാധിക്കും. സോപ്പും ചൂട് വെള്ളവും ചേർത്തതിന് ശേഷം ടോയ്‌ലറ്റിലേക്ക് ഒഴിച്ച് കൊടുക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം ഫ്ലഷ് ചെയ്യാവുന്നതാണ്. 

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്