വീടിന്റെ ഇന്റീരിയർ അഴകാക്കാം; ഈ നിറങ്ങൾ ബെസ്റ്റാണ്

Published : Apr 05, 2025, 01:03 PM IST
വീടിന്റെ ഇന്റീരിയർ അഴകാക്കാം; ഈ നിറങ്ങൾ ബെസ്റ്റാണ്

Synopsis

വീടിന്റെ ഇന്റീരിയർ മനോഹരമാക്കാൻ ആദ്യം തെരഞ്ഞെടുക്കേണ്ടത് നിറം തന്നെയാണ്. ഓരോ മുറിക്കും എന്ത് തരം മൂടാണോ ആവശ്യമുള്ളത് അതനുസരിച്ച് വാങ്ങിക്കാം. പണ്ടുകാലത്തെ പോലെയല്ല ഇന്ന് ഒരു നിറത്തിന്റെ തന്നെ പലതരം ഷെയ്‌ഡുകൾ വിപണിയിൽ ലഭ്യമാണ്.

എന്തൊക്കെ കാര്യങ്ങൾ ചെയ്താലും അഴക് നിലനിർത്താൻ സഹായിക്കുന്നത് വീടിന് നൽകുന്ന നിറങ്ങൾ തന്നെയാണെന്ന് നിസ്സംശയം പറയാം. വീടിനുള്ളിൽ പോസിറ്റീവ് എനർജിയും ഊർജ്ജവും നൽകാൻ നിറങ്ങൾക്ക് സാധിക്കും. അതുകൊണ്ട് തന്നെ വീടിന്റെ ഇന്റീരിയർ മനോഹരമാക്കാൻ ആദ്യം തെരഞ്ഞെടുക്കേണ്ടത് നിറം തന്നെയാണ്. ഓരോ മുറിക്കും എന്ത് തരം മൂടാണോ ആവശ്യമുള്ളത് അതനുസരിച്ച് വാങ്ങിക്കാം. പണ്ടുകാലത്തെ പോലെയല്ല ഇന്ന് ഒരു നിറത്തിന്റെ തന്നെ പലതരം ഷെയ്‌ഡുകൾ വിപണിയിൽ ലഭ്യമാണ്. അതിനാൽ തന്നെ വീട് ആകർഷണീയമാക്കാൻ പറ്റുന്ന വിധത്തിലുള്ള നിറങ്ങൾ തന്നെ തെരഞ്ഞെടുക്കാവുന്നതാണ്. വീടിന്റെ ഇന്റീരിയറിന് കൊടുക്കാൻ കഴിയുന്ന ചില നിറങ്ങളിതാ.

സോഫ്റ്റ് യെല്ലോ 

മഞ്ഞയുടെ ഇളം ഷേയ്ഡാണ് സോഫ്റ്റ് യെല്ലോ. വീടിനകം കൂടുതൽ വാം ആക്കുകയും സന്തോഷവും തരുന്ന നിറമാണിത്. കിടപ്പുമുറി, ലിവിങ് റൂം, വീടിനുള്ളിലെ ഏരിയകൾ തുടങ്ങിയ സ്‌പേസുകളിൽ നൽകാനാണ് സോഫ്റ്റ് യെല്ലോ കൂടുതൽ അനുയോജ്യം. ഈ നിറം നൽകിയാൽ സമാധാനവും ശാന്തതയും പ്രധാനം ചെയ്യുന്ന സ്‌പേസ് ആക്കി മുറിയെ മാറ്റാൻ സാധിക്കും. 

ഡീപ് റെഡ്  

കൂടുതൽ ആഴവും തിളക്കവുമുള്ള നിറമാണ് ഡീപ് റെഡ്. ഇത് നിങ്ങൾക്ക് ഊർജ്ജവും സന്തോഷവും നൽകുന്നു. ഡൈനിങ്ങ് റൂം, ലിവിങ് റൂം, ഹോം ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ ഇന്റീരിയർ നൽകാൻ ബെസ്റ്റാണ് ഡീപ് റെഡ്. എന്നാൽ കിടപ്പുമുറികൾക്ക് അനുയോജ്യമല്ല ഇത്. കാരണം കഠിനമായ ചുവപ്പ് നിറമായതിനാൽ ഇത് ചിലപ്പോൾ നിങ്ങളുടെ നല്ല ഉറക്കത്തിന് തടസ്സമുണ്ടാക്കാൻ  സാധ്യതയുണ്ട്. 

വൈബ്രന്റ് ഒലിവ്

ഒലിവ് മരങ്ങളുടെ അതെ നിറമാണ് വൈബ്രന്റ് ഒലിവ്. ഇത് വീടിന്റെ ഇന്റീരിയറിന് നൽകിയാൽ പ്രകൃതിദത്തതമായ ഉന്മേഷം വീടിന്റെ അകത്തളങ്ങളിൽ സൃഷ്ടിക്കാൻ സാധിക്കുന്നു. വീടിനൊരു ക്ലാസിക് ടച്ചാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ഒലിവ് ഗ്രീൻ നല്ലൊരു ചോയിസാണ്. കൂടാതെ വീട്ടിൽ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുവാനും വൈബ്രന്റ് ഒലിവിന് സാധിക്കും.

സിംഗിൾ ഫേസ് വേണോ, ത്രീ ഫേസ് വേണോ? വീട് വയറിങ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്