വരണ്ട ചർമ്മം അകറ്റാൻ മൂന്ന് തരം ഫ്രൂട്ട് ഫേസ് പാക്കുകൾ

By Web TeamFirst Published Jan 21, 2019, 7:02 PM IST
Highlights

ചർമ്മം വരണ്ടു പോയാല്‍ അത് ശരീരത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴാന്‍ ഇടയാക്കും. ശരീരത്തില്‍ നനവു പിടിച്ചു നിര്‍ത്തലാണ് തണുപ്പ് കാലത്തെ ചര്‍മ്മ പരിചരണത്തില്‍ പ്രധാനം. തണുപ്പ് കാലത്ത് ചർമ്മം വരണ്ട് പോകാതിരിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം ഫ്രൂട്ട് ഫേസ് പാക്കുകൾ ഇവയൊക്കെ.

തണുപ്പ് കാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ് ഡ്രെെ സ്കിൻ അഥവാ വരണ്ട ചർമ്മം. വരണ്ട ചർമ്മം അകറ്റാൻ സഹായിക്കുന്ന നിരവധി ഫേസ് പാക്കുകൾ ഇന്നുണ്ട്.  ചർമ്മം വരണ്ടു പോയാല്‍ അത് ശരീരത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴാന്‍ ഇടയാക്കും. ശരീരത്തില്‍ നനവു പിടിച്ചു നിര്‍ത്തലാണ് തണുപ്പ് കാലത്തെ ചര്‍മ്മ പരിചരണത്തില്‍ പ്രധാനം. തണുപ്പ് കാലത്ത് ചർമ്മം വരണ്ട് പോകാതിരിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം ഫ്രൂട്ട് ഫേസ് പാക്കുകൾ ഇവയൊക്കെ...

ഓറഞ്ച് ഫേസ് പാക്ക്...

Latest Videos

വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും നല്ലതാണ് ഓറഞ്ച് ഫേസ് പാക്ക്. ഓറഞ്ചിന്റെ തൊലിയാണ് ഫേസ് പാക്കിനായി പ്രധാനമായി ഉപയോ​ഗിക്കുന്നത്. ഓറഞ്ചിന്റെ തൊലി നല്ല പോലെ ഉണക്കുക. ശേഷം മിക്സിയിലിട്ട് പൗഡറാക്കിയെടുക്കുക. പൗഡറിലേക്ക് ഒരു സ്പൂൺ തേനും തെെരും ചേർത്ത് മിക്സ് ചെയ്യുക. ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കുക. ഈ പാക്ക് 15 മിനിറ്റെങ്കിലും മുഖത്തിട്ട് മസാജ് ചെയ്യുക. അരമണിക്കൂർ മുഖത്തിട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകാം.

പപ്പായ ഫേസ് പാക്ക്...

വരണ്ട ചർമ്മം അകറ്റാനും മുഖം തിളക്കമുള്ളതാക്കാനും സഹായിക്കുന്ന ഫേസ് പാക്കാണ് പപ്പായ ഫേസ് പാക്ക്. പഴുത്ത പപ്പായ ചെറിയ കഷ്ണങ്ങളായി അരിഞ്ഞശേഷം മിക്സിയിലിട്ട് പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു സ്പൂൺ തേനും നാരങ്ങ നീരും ചേർക്കുക. ഈ പാക്ക് 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങിയ ശേഷം ചൂടുവെള്ളത്തിൽ കഴുകാം. 

ആപ്പിൾ ഫേസ് പാക്ക്...

മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ എന്നിവ അകറ്റാനും വരണ്ട ചർമ്മമുള്ളവർക്ക് അനുയോജ്യവുമായ ഫേസ് പാക്കാണ് ആപ്പിൾ ഫേസ് പാക്ക്. ആദ്യം ഒന്നോ രണ്ടോ ആപ്പിൾ ​ഗ്രേറ്റ് ചെയ്യുക. ശേഷം പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. അതിലേക്ക് ഒരു സ്പൂൺ റോസ് വാട്ടർ, ഒലീവ് ഓയിൽ, നാരങ്ങ നീര് എന്നിവ ചേർത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ച്ചയിൽ മൂന്ന് തവണ ഈ പാക്ക് ഉപയോ​ഗിക്കാം. 

click me!