കുഞ്ഞുങ്ങള്‍ക്കുള്ള ഹോമിയോപ്പതി ഉല്‍പന്നങ്ങള്‍ ഹാനികരമെന്ന് മുന്നറിയിപ്പ്

By Web DeskFirst Published Oct 1, 2016, 2:48 PM IST
Highlights

ചിലയിനം ഹോമിയോപ്പതി ഉല്‍പന്നങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഹാനികരമെന്ന് റിപ്പോര്‍ട്ട്. പല്ല് വൃത്തിയാക്കുന്നതിനുള്ള ഹോമിയോ ജെല്ലും, ഗുളികകളുമാണ് കുഞ്ഞുങ്ങള്‍ക്ക് ഹാനികരമെന്ന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒരു കാരണവശാലും ഇത്തരം ഉല്‍പന്നങ്ങളും മരുന്നുകളും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഈ മരുന്നുകള്‍ ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ശ്വാസതടസം, അമിതമായ ഉറക്കം, പേശികള്‍ ദുര്‍ബലമാകുക, ചര്‍മ്മരോഗങ്ങള്‍, ക്ഷീണം, മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ വഴിയും നേരിട്ടും വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്കെതിരെയാണ് എഫ് ഡി എ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എഫ് ഡി എ മുന്നറിയിപ്പിനെ തുടര്‍ന്ന്, ഇത്തരം മരുന്നുകള്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ആമേരിക്കയില്‍ ഈ മരുന്നുകള്‍ ഉപയോഗിച്ച കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍, മരുന്ന് നിര്‍മ്മാതാക്കള്‍ തന്നെ മുന്നോട്ടുവരുന്നുണ്ട്.

 

click me!