
മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഏറ്റവും നല്ല മാർഗമാണ് ഹോട്ട് ഒായിൽ മസാജ്. മുടികൊഴിച്ചിൽ, താരൻ, പേൻ ശല്യം എന്നിവ അകറ്റാൻ ഹോട്ട് ഒായിൽ മസാജ് സഹായിക്കും. വെർജിൻ ജോജോബാ ഒായിൽ(ജോജോബാ ഒായിൽ ഫംഗസ് അകറ്റാൻ സഹായിക്കുന്നു) അൽപം വീതം മിശ്രിതമാക്കിയെടുക്കുക. എണ്ണ നേരിട്ടു ചൂടാക്കാതെ ചെറിയ ബൗളിലെടുത്ത് ഒരു പാത്രം വെള്ളത്തിൽ വച്ചു ചൂടാക്കി എടുക്കുക. പൊള്ളുന്ന ചൂടാവരുത്.
വിരലുകൾ എണ്ണയിൽ മുക്കി മുടിയിഴകൾ കുറച്ചായി വകഞ്ഞെടുത്ത് അവയുടെ ചുവട്ടിൽ നന്നായി മസാജ് ചെയ്യുക. ഇങ്ങനെ തല മുഴുവനും ചെയ്യുക. മുടിയിഴകളുടെ അറ്റം വരെയും എണ്ണ പുരട്ടുക. ശേഷം ചെറുചൂടുവെള്ളത്തിൽ അൽപം ഷാംപൂ ഉപയോഗിച്ച് കഴുകുക. തലമുടിക്ക് വേണ്ട പ്രോട്ടീൻ നൽകാനും മോയിസ്ചറെെസേഷൻ നിലനിർത്താനും ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടുള്ള ഹോട്ട് ഒായിൽ മസാജ് സഹായിക്കും.
മുടികൊഴിച്ചിൽ തടയാനുള്ള മറ്റ് ചില മാർഗങ്ങൾ...
1. ഒരു കപ്പ് തൈരില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മുടിക്ക് കരുത്തേകാനും തിളക്കമുള്ളതാകാനും ഇത് സഹായകമാകും.
2. അരക്കപ്പ് തൈരില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ ഉലുവ അരച്ച് ചേര്‍ക്കുക. അല്‍പം കട്ടിയായ ഈ മിശ്രിതം ഒരു ബ്രഷുപയോഗിച്ച് മുടിയില്‍ പുരട്ടാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ആവശ്യമെങ്കില്‍ വീര്യം കുറഞ്ഞ ഏതെങ്കിലും ഷാമ്പൂ ഉപയോഗിക്കാം. വിറ്റാമിന്‍-ഡി, വിറ്റാമിന്‍- ബി5 എന്നിവയാല്‍ സമ്പുഷ്ടമാണ് ഉലുവ. ഇത് മുടിക്കും അത്യന്തം ആവശ്യമായ ഘടകങ്ങളാണ്.
3. നെല്ലിക്കയും മുടിയുടെ കാര്യത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. അല്‍പം തൈരില്‍ നെല്ലിക്കാപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച്, തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ആരോഗ്യത്തോടെ മുടി വളരാന്‍ ഏറെ ഫലപ്രദമാണ്.
4. ആര്യവേപ്പില ഒരു പിടിയെടുത്ത് നാലു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക.ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസവും ഇത് ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam