ചുടൂവെള്ളത്തിൽ കുളിച്ചാൽ ശരീരഭാരം കുറയുമോ; പഠനം പറയുന്നതിങ്ങനെ

By Web TeamFirst Published Feb 7, 2019, 8:59 AM IST
Highlights

ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരഭാരം കുറയ്ക്കാനാകുമെന്നാണ് പുതിയ പഠനം. ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 14 പുരുഷന്മാരിൽ നടത്തിയ വിവിധ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ.

ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകുന്നവരുണ്ട്, ക്യത്യമായി ഡയറ്റ് ചെയ്യുന്നവരും ഉണ്ട്. പക്ഷേ, ഇതെല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ, ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരഭാരം കുറയ്ക്കാനാകുമെന്നാണ് പുതിയ പഠനം. ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

നല്ലൊരു ഹോട്ട് വാട്ടര്‍ ഷവര്‍ കൊണ്ട് 30 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നതിലൂടെയോ, ജോഗിങ് നടത്തുന്നത് കൊണ്ടോ  പുറന്തള്ളുന്നത്ര കാലറി നഷ്ടമാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 14 പുരുഷന്മാരിൽ നടത്തിയ വിവിധ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. 

രണ്ട് തരം പരീക്ഷണങ്ങളാണ് നടത്തിയതെന്ന് ഗവേഷകനായ ഡോ. ഫാൽക്നർ പറയുന്നു. ഒരു മണിക്കൂര്‍ ത്രഡ് മിൽ ഉപയോഗിച്ചു. അൽപനേരം സെെക്കിൾ വ്യായാമവും ചെയ്തു.  ശേഷം ഒരു മണിക്കൂർ ഇവരെ ഹോട്ട് വാട്ടര്‍ ടബ്ബില്‍ കിടത്തി. ശരീരത്തിന്റെ ഊഷ്മാവ് കൂട്ടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.  

130 കാലറി വരെയാണ് ഇതുവഴി പുറന്തള്ളിയത്. അതായത് 30 മിനിറ്റ് നേരം നടക്കുന്നത് വഴി പുറന്തള്ളുന്നത്ര കാലറി ചൂടുവെള്ളം ശരീരത്തിലെ കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുമെന്നാണ് പഠനത്തിലൂടെ തെളിഞ്ഞത്. രക്തയോട്ടം വർധിപ്പിക്കാനും കാൽമുട്ട് വേദന അകറ്റാനുമെല്ലാം ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. 

click me!